Thursday, May 8, 2025 5:09 am

മൂന്നാറിലെ ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ ഭൂവുടമകളെ സംഘടിപ്പിച്ച് സിപിഎം സമരത്തിന് ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മൂന്നാർ ദൗത്യ സംഘം ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ ഭൂവുടമകളെ സംഘടിപ്പിച്ച് സിപിഎം സമരത്തിന് ഒരുങ്ങുന്നു. ആദ്യ പടിയായി ചെറുകിടക്കാരെ ഒഴിപ്പിക്കുന്നതിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ചിന്നക്കനാൽ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നൽകും. ഒഴിപ്പിക്കൽ തുടർന്നാൽ ജനങ്ങളെ ഇറക്കി തടയാനാണ് സിപിഎം തീരുമാനം. വർഷങ്ങളായി കൈവശഭൂമിയിൽ കൃഷി ചെയ്തു ജീവിക്കുന്ന 188 പേർ കയ്യേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സിപിഎം പറയുന്നത്. കുടിയിറക്കിയതിൽ മൂന്നു പേർ ഇത്തരത്തിൽ പെട്ടവരാണ്. കൂടുതൽ പേരെ ഒഴിപ്പിച്ചാൽ ജനങ്ങൾ തങ്ങൾക്കെതിരെ തിരിയുമെന്ന് മനസ്സിലായതോടെയാണ് സിപിഎം പരസ്യമായി രംഗത്തിറങ്ങുന്നത്. ചിന്നക്കനാലിൽ കഴിഞ്ഞ ദിവസം കർഷകർ രൂപീകരിച്ച ഭൂസംരക്ഷണ സമിതിക്ക് സിപിഎം ജില്ല സെക്രട്ടറി സിവി വ‍ർഗീസ് നേരിട്ടെത്തി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

ജില്ലാ കളക്ടർ, മുഖ്യമന്ത്രി, റവന്യൂ മന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകുന്നതോടൊപ്പം ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവ്യൂ പെറ്റീഷനും നൽകും. പേര് വെളിപ്പെടുത്താത്ത 17 പേർ ഉൾപ്പെടെ 35 വൻകിട കയ്യേറ്റങ്ങൾ പട്ടികയിലുണ്ട്. ഇവരുടെ കൈവശം മാത്രം 200ലധികം ഏക്കർ ഭൂമിയുണ്ടെന്നും ഇത് ആദ്യം ഒഴിപ്പിക്കണമെന്നുമാണ് സിപിഎം നിലപാട്. 5 സെന്റ് മുതൽ 4 ഏക്കർ വരെയുള്ളവരെ ഒഴിപ്പിക്കുവാൻ പാടില്ല ഒഴിപ്പിച്ചാൽ നഷ്ടപരിഹാരം നൽകണം. വിഷയത്തിൽ സർക്കാർ തീരുമാനം ഉണ്ടാകുന്നതുവരെ ചെറുകിട കർഷകരെ ഒഴിപ്പിക്കുന്നത് പൂർണമായി നിർത്തിവെക്കണം എന്നും സിപിഎം ആവശ്യപ്പെടുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ സിന്ദൂർ ; പാകിസ്ഥാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയെന്ന് റിപ്പോർട്ട്

0
ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയെന്ന്...

ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനികന് വീരമൃത്യു

0
ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തിൽ...

ഒരു റൊണാൾഡോ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

0
ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി...

ജില്ലാ അവലോകന യോഗം മെയ് 15ന് നടക്കും

0
പത്തനംതിട്ട : രജിസ്‌ട്രേഷന്‍, പുരാവസ്തു, പുരാവസ്തുരേഖ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പളളി...