Thursday, April 17, 2025 3:13 pm

വയനാട്ടിൽ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം ; കെ റഫീഖിനെ സെക്രട്ടറിയായി തെര‍ഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. പി ഗഗാറിനെ മാറ്റി കെ റഫീഖിനെ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കുകയായിരുന്നു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയാണ് കെ റഫീഖ്. അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാർട്ടി സെക്രട്ടറി ആക്കിയത്. ​നിലവിലുള്ള ജില്ലാ സെക്രട്ടറി ഗ​ഗാറിനെ മാറ്റുമെന്നുള്ള ചെറിയ രീതിയിലുള്ള സൂചനകൾ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ആദ്യ ടേം മാത്രമാണ് ​ഗ​ഗാർ ജില്ലാ സെക്രട്ടറിയാവുന്നത്.

ഒരു തവണ കൂടി അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് അപ്രതീക്ഷിതമായി മാറ്റമുണ്ടാവുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നുവെന്നാണ് വിവരം. 11 വോട്ടുകൾക്കെതിരെ 16 വോട്ടുകൾക്കാണ് റഫീഖിനെ തെരഞ്ഞെടുത്തത്. ​ഗ​ഗാറിന് 11ഉം റഫീഖിന് 16 വോട്ടുകളും ലഭിച്ചു. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും പ്രസിഡൻ്റുമായിരുന്നു കെ റഫീഖ്. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ് റഫീഖ്. 27 അം​ഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുപ്പ്. 5 അം​ഗങ്ങൾ പുതുമുഖങ്ങളാണ്. പികെ രാമചന്ദ്രൻ, സി യൂസഫ്, എൻപി കുഞ്ഞിമോൾ, പിഎം നാസർ, പികെ പുഷ്പൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു

0
കൊച്ചി : പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ(ഐസിസി)...

വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ല ; കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ്

0
കോഴിക്കോട്: വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ലെന്ന് കോഴിക്കോട് അതിരൂപത ആർച്ച്...

അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ പുറത്താക്കി ബിസിസിഐ

0
ന്യൂഡൽഹി: ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിലെ മോശം പ്രകടനത്തിനും ഡ്രസ്സിങ്...

വഖഫ് നിയമം പൂര്‍ണമായി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി

0
ന്യൂഡൽഹി: വഖഫ് നിയമഭേതഗതിയിൽ നിർണായക ഇടപെടലുമായി സുപ്രിംകോടതി. വഖഫ് സ്വത്തിൽ തൽസ്ഥിതി...