ജയ്പൂര്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച സി.പി.എമ്മിന്റെ എം.എല്‍.എയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. ഭാദ്ര മണ്ഡലത്തിലെ എം.എല്‍.എയായ ബല്‍വാന്‍ പൂനിയയെ ആണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ജൂണ്‍ 19 ന് നടന്ന രാജ്യസഭാ തെരഞ്ഞെപ്പില്‍ പൂനിയ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് എം.എല്‍.എയ്ക്ക് അയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് നടപടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അമ്ര റാം പറഞ്ഞു.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ട് കോണ്‍ഗ്രസ്സിന് ; സിപിഎം എം.എല്‍.എയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു
RECENT NEWS
Advertisment