Saturday, April 12, 2025 5:50 am

ആഭ്യന്തര വകുപ്പിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ചും പാര്‍ട്ടി സെക്രട്ടറിയെ പരിഹസിച്ചും സിപിഎം തിരുവനനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ചും പാര്‍ട്ടി സെക്രട്ടറിയെ പരിഹസിച്ചും സിപിഎം തിരുവനനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികൾ. എം വി ഗോവിന്ദൻ്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കിൽ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ പോകണമെന്ന് വനിതാ നേതാവ് തുറന്നടിച്ചു. കരുത്തനായ മന്ത്രിയുണ്ടായിട്ടും പൊതുവിഭ്യാഭ്യാസ ഡയറക്ടരുടെ ഭരണമാണെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെതിരായ വിമര്‍ശനം. സര്‍ക്കാര്‍ ശൈലിയും വകുപ്പുകളുടെ പ്രവര്‍ത്തനവും സംബന്ധിച്ച് നിശിതമായ വിമര്‍ശനമാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയരുന്നത്. ആഭ്യന്തര വകുപ്പിനും പോലീസിനുമെതിരെ പ്രതിനിധികൾ ആഞ്ഞടിക്കുകയാണ്. പോലീസിന്‍റെ പ്രവര്‍ത്തന രീതിക്കെതിരായ വിമര്‍ശനത്തിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ ശൈലിക്കും പരിഹാസം. ഗോവിന്ദൻ മാഷിൻ്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കിൽ പോലീസ് സ്റ്റേഷനുകളിൽ പോകണം സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണ്.

പോലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ല. സ്ത്രീകൾക്കും കുട്ടികൾക്കുെതിരെയുള്ള കേസുകളിൽ നടപടിയില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു എന്ന് കൂടി വിമര്‍ശിച്ച വനിതാ പ്രതിനിധി, നിശ്ചിത പദവികളിൽ സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും ചോദിച്ചു. കെഎസ്ടിഎ അടക്കം ഇടത് അധ്യാപക സംഘടനകളുടെ അതിരൂക്ഷ എതിര്‍പ്പിന് പിന്നാലെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ചെയ്തികളിൽ സംഘടനാ സമ്മേളനത്തിലും ചര്‍ച്ചയായത്. കരുത്തനായ മന്ത്രി ഉണ്ടായിട്ട് പോലും ഉദ്യോഗസ്ഥ ഭരണത്തിൽ ഇടപെടാൻ കഴിയുന്നില്ലെന്ന് വി ശിവൻകുട്ടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. ആരോഗ്യ തദ്ദേശ ഭരണ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും ധനവകുപ്പിന് പിടിപ്പുകേടെന്ന ആക്ഷേപവും എല്ലാം പ്രതിനിധികൾ ചര്‍ച്ചയിലുന്നയിക്കുന്നുണ്ട്. നാളെ വൈകീട്ട് വിഴിഞ്ഞത്താണ് പൊതുസമ്മേളനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോലീസുകാരനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

0
മലപ്പുറം : വളാഞ്ചേരിയിൽ പോലീസ് കൈകാണിച്ചിട്ടും കാർ നിർത്താതെ പോലീസുകാരനെ ഇടിച്ചുതെറിപ്പിച്ച...

ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്നയാൾ കൊച്ചിയിൽ പിടിയിലായി

0
കൊച്ചി : ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്നയാൾ കൊച്ചിയിൽ പിടിയിലായി....

വാളയാർ ചെക്പോസ്റ്റിൽ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി

0
പാലക്കാട് : വാളയാർ ചെക്പോസ്റ്റിൽ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി. കോയമ്പത്തൂരിൽ...

19കാരിയെ 23 പേർ ചേർന്ന് ബലാൽസംഗത്തിനിരയാക്കി

0
ലക്നൗ : ഉത്തർപ്രദേശിലെ വാരണസിയിൽ 19കാരിയെ 23 പേർ ചേർന്ന് ബലാൽസംഗത്തിനിരയാക്കിയ...