വാഷിംഗ്ടണ്‍ : ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,66,60,138 ആയി ഉയര്‍ന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 6,58,813 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
അമേരിക്കയിലാണ് എറ്റവും കൂടുതല്‍ രോഗികള്‍. 4,497,834 പേര്‍ക്ക് അമേരിക്കയില്‍ മാത്രം രോഗം സ്ഥിരീകരിച്ചു. 152,285 പേരാണ് ഇവിടെ മരിച്ചത്. 24 മണിക്കൂറിനിടെ 64,220 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,180,489 പേര്‍ രോഗമുക്തി നേടി. അമേരിക്ക കഴിഞ്ഞാല്‍ എറ്റവും കൂടുതല്‍ രോഗികളുള്ളത് ബ്രസീലിലാണ്. ബ്രസീലില്‍ ഇതുവരെ 2,484,649 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 88,634 ആയി. 1,721,560 പേര്‍ സുഖം പ്രാപിച്ചു. 41,169 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയില്‍ 8,22,060 പേര്‍ക്കും, ദക്ഷിണാഫ്രിക്കയില്‍ 4,59,761 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയിലും മരണനിരക്ക് കുറവാണ് 13,483 പേരാണ് ഇവിടെ മരിച്ചത്. കോവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുളള യുകെയില്‍ 45,963 ആണ് മരണസംഖ്യ. കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ 86,869 കേസുകള്‍ മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 15 ലക്ഷം കടന്നു. 1,532,135 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 49,632 പുതിയ കേസുകളും 776 മരണങ്ങളുമുണ്ടായി. 34,224 പേരാണ് കൊവിഡ് ബാധിച്ച് ആകെ മരിച്ചത്. 988,770 പേര്‍ രോഗമുക്തി നേടി.