മല്ലപ്പള്ളി : വ്യക്തി വിരോധത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ഇലവുംതിട്ട സ്വദേശിയായ ജിജോ രാജ് (30)നാണ് പരിക്കേറ്റത്. ഇരുകാലുകൾക്കും കൈക്കും സാരമായി പരിക്കേറ്റ ജിജോ രാജിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വായ്പൂര് സ്വദേശിനിയായ യുവതിയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നു. അവരുടെ സഹോദരി ഭർത്താവാണ് വെട്ടി പരിക്കേൽപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് വായ്പ്പൂര് പൂവത്തിനാൽ വീട്ടിൽ അരുൺ ചന്ദ്രനെ കീഴ് വായ്പ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. പാടിമൺ വെയിറ്റിംഗ് ഷെഡിന് സമീപമാണ് സംഭവം. വ്യക്തി വിരോധമാണ് അക്രമണത്തിന് കാരണമെന്ന് അറിയുന്നു. കീഴ് വായ്പ്പൂര് എസ് ഐ ആദർശ് , ജയകൃഷ്ണൻ, അജു , ഷെറിൻ , ബിജീഷ്, ജൂബി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.