Wednesday, April 16, 2025 9:57 am

ട്രെയിൻ തട്ടി മരിച്ചയാളുടെ സംസ്കാരവുമായി ബന്ധപ്പെട്ട് കത്തിക്കുത്ത് നടന്ന സംഭവം ; അന്വേഷണം ഈർജിതം

For full experience, Download our mobile application:
Get it on Google Play

കഴക്കൂട്ടം : ബന്ധുക്കളായ തമിഴ്നാട് സ്വദേശികൾ തമ്മിൽ ഏറ്റിമുട്ടി രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതുവരെ ആരുടെയും പരാതി ലഭിക്കാത്തതിനാൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും പോലീസ് വിട്ടയച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തെങ്കാശി സ്വദേശികളായ മുരുകൻ (27),​ മണികണ്ഠൻ (27) എന്നിവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പോലീസ് പറഞ്ഞു.

ഒരാളുടെ വയറിലാണ് കുത്തേറ്റത്. മറ്റൊരാൾക്ക് തലയ്‌ക്കാണ് പരിക്ക്. മുരുക്കുംപുഴയിൽ വെച്ച് ട്രെയിൻ തട്ടി മരിച്ച അന്തോണിയെന്ന സ്ത്രീയുടെ (65) സംസ്കാരവുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിലെത്തിയത്. പോസ്റ്റുമോർട്ടം കഴിഞ്ഞതോടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ഒരുകൂട്ടർ ആവശ്യപ്പെട്ടിട്ടും മുട്ടത്തറയിലെ ശ്‌മശാനത്തിൽ സംസ്‌കരിച്ചതാണ് തർക്കത്തിന് കാരണം.

തർക്കത്തെ തുടർന്ന് കഴക്കൂട്ടം കരിയിൽ വാടകയ്ക്ക് താമസിക്കുന്ന സത്യരാജിനെ ആക്രമിക്കാൻ ബന്ധുവായ മണികണ്ഠന്റെ നേതൃത്വത്തിൽ
കുറച്ചുപേർ എത്തുകയായിരുന്നു. പലവട്ടം ഈ സംഘം ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ആറു മണിയോടെയാണ് സത്യരാജിന്റെ സംഘം പ്രത്യാക്രമണം നടത്തിയത്. കത്തിക്കുത്തിൽ മുരുകന് വയറിൽ ഗുരുതരപരുക്കേറ്റു. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ മണികണ്ഠന് തലയ്ക്കാണ് പരിക്ക്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രിക്കച്ചവടവും മത്സ്യബന്ധനവും നടത്തുന്ന ഇവർക്ക് ലഹരിക്കച്ചവടമുണ്ടോയെന്നും എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നൂറ്റാണ്ടുകളുടെ സ്മരണയിൽ ചെങ്ങന്നൂര്‍ പഴയ സുറിയാനിപ്പള്ളിയില്‍ പെസഹാ വ്യാഴാഴ്ച അവല്‍ നേര്‍ച്ച നടക്കും

0
ചെങ്ങന്നൂര്‍ : പാരമ്പര്യതനിമ ചോരാതെ നൂറ്റാണ്ടുകളുടെ സ്മരണയിൽ ചെങ്ങന്നൂര്‍ പഴയ...

കള്ളക്കടൽ പ്രതിഭാസം ; തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യി ക​ട​ലേ​റ്റം

0
ക​ണ്ണൂ​ർ: തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യി ക​ട​ലേ​റ്റം. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് മു​ഴ​പ്പി​ല​ങ്ങാ​ട്,...

ടാങ്കറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു

0
കൊച്ചി : കാക്കനാട് ചെമ്പുമുക്കിൽ ടാങ്കറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ...

ആഭ്യന്തര വിഷയത്തിൽ അഭിപ്രായം വേണ്ട ; വഖഫ് ഭേദഗതി നിയമത്തിനെതിരായ പാകിസ്താന്റെ വിമർശനം തള്ളി...

0
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ പാകിസ്താന്റെ വിമർശനം തള്ളി ഇന്ത്യ. മറ്റുള്ളവരോട്...