Friday, January 10, 2025 3:52 pm

ത്സാർഖണ്ഡിൽ ജഡ്ജിയുടെ മരണത്തിൽ ക്രിമിനൽ ​ഗൂഢാലോചന ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ത്സാർഖണ്ഡിൽ ജഡ്ജി ഉത്തം ആനന്ദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ക്രിമിനൽ ​ഗൂഢാലോചന ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. സംഭവം വാഹനാപകടമാണെന്നും ഓട്ടോ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. അപസ്മാരത്തിനുള്ള മരുന്നും മദ്യവും ഓട്ടോ ഡ്രൈവർ കഴിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

ഝാര്‍ഖണ്ഡിലെ ധൻബാദിൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലായിരുന്നു പ്രത്യേക സംഘത്തിന്റെ അ‌ന്വേഷണം.

ഹൈക്കോടതി അന്വേഷണത്തില്‍ നിരീക്ഷണം നടത്തുമെന്നും കാലതാമസമുണ്ടായാല്‍ കേസ് സിബിഐക്ക് കൈമാറുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടർന്നാണ് അതിവേ​ഗത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയത്. വാഹനം ഇടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാവുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു കോടതി ഇടപെടൽ.

പ്രഭാത വ്യായാമത്തിന് ഇറങ്ങിയ ധൻബാദ് അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തം ആനന്ദിനെ ഒരു ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബോധപൂര്‍വ്വം ഇടിച്ചതാണെന്ന് സംശയിക്കാവുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തലക്ക് പരിക്കേറ്റ് റോഡരുകിൽ കിടന്ന ജഡ്ജിയെ വഴിപോക്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കുറിന് ശേഷം മരിച്ചു.

രാജ്യത്ത് ഏറ്റവും അധികം കൽക്കരി ഖനികൾ ഉള്ള പ്രദേശമാണ് ഝാര്‍ഖണ്ഡിലെ ധൻബാദ്. കൽക്കരി മാഫിയകളുടെ സാമ്രാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന ധൻബാദിലെ ഈ സംഭവം ഒരു അപകടമെന്ന് എഴുതിതള്ളാനാകില്ലെന്നായിരുന്നു വിലയിരുത്തൽ. ഗുണ്ടാസംഘങ്ങൾക്കെതിരെ അടുത്തകാലത്ത് ഒരു കേസിൽ ജഡ്ജി ഇറക്കിയ ഉത്തരവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന സംശയവും ഉയർന്നിരുന്നു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനിൽ 2 സ്ലീപ്പർ കോച്ചുകൾ കുറച്ചു

0
മലപ്പുറം: ദൂരയാത്രക്കാർക്ക് വില്ലനായി നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനിൽ 2 സ്ലീപ്പർ...

നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 414...

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ‘അംഗാരനൂപുരം’ പ്രകാശനം ചെയ്തു

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പബ്ലിക്കേഷൻ വിഭാഗം പ്രസിദ്ധീകരിക്കുന്ന പ്രഭാവർമ്മയുടെ...

300 കിലോഗ്രാമോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

0
പാലക്കാട്‌ : വാടകക്ക് വീട്ടിൽ നിന്ന് 300 കിലോഗ്രാമോളം നിരോധിത പുകയില...