കൊച്ചി: പെരുമ്പാവൂര്‍ ഇ.എം.എസ് ടൗണ്‍ ഹാളിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ നിന്ന് രണ്ട് തടവുകാര്‍ ചാടിപ്പോയി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. എറണാകുളം സിറ്റി പോലീസ് അറസ്റ്റ് ചെയ്‌ത കണ്ണൂര്‍ തലശ്ശേരി സ്വദേശി ഷെഫീഖ്, ആലപ്പുഴ ചേന്നങ്കിരി സ്വദേശി വിനീത് എന്നിവരാണ് ചാടിപ്പോയത്.ശുചിമുറിയിലെ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഘടിപ്പിക്കാനായി ഉണ്ടാക്കിയ ദ്വാരത്തിലൂടെ രക്ഷപ്പെടുകയായിരുന്നു.പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ നിന്ന് തടവുകാര്‍ ചാടിപ്പോയി
RECENT NEWS
Advertisment