പത്തനംതിട്ട : ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെയും ജില്ലയിലെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളോടുള്ള ഇടത് സർക്കാരിൻറെ അവഗണനയ്ക്കെതിരെയും ഡിഎംഒ ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കളക്ടറേറ്റിന്റെ മുൻവശത്ത് വെച്ച് പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടർന്ന് നടന്ന യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. കാര്യറ നസീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ പാവപ്പെട്ട അനേകായിരം പേർ ആശ്രയിക്കുന്ന ആശുപത്രികൾ സർക്കാരിൻറെ അനാസ്ഥ കാരണം വലിയ ദുരിതത്തിലാണ്. മരുന്ന് വിതരണ കമ്പനികൾക്ക് ഭീമമായ തുക കുടിശ്ശിക വരുത്തിയതിനാൽ ആവശ്യമായ മരുന്നുകൾ കിട്ടാനില്ല.
ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാരുടെ നിയമനം നടക്കാതതിനാൽ ചികിത്സ മേഖല താറുമാറായി ഇരിക്കുകയാണ്. ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മൂലം നിരവധി ആശുപത്രികളിൽ ശസ്ത്രക്രിയകൾ ഉൾപ്പെടെ നിരന്തരമായി മുടങ്ങുന്നു. ഉപകരണങ്ങൾ ഇല്ലാത്ത വിവരം മാസങ്ങൾക്ക് മുമ്പ് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല എന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യമാണ്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ശസ്ത്രക്രിയ അടക്കം മാറ്റിവയ്ക്കേണ്ടി വരുന്നത് അതീവ ഗൗരവകരമാണ് ആരോരുമില്ലാതെ അനാഥമായി കിടക്കുന്ന ആരോഗ്യവകുപ്പിന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് മുസ്ലിം യൂത്ത് ലീഗ് ഡിഎംഒ ഓഫീസ് മാർച്ച് സംഘടിപ്പിച്ചതെന്നും ഗുരുതരമായ വീഴ്ചയുടെ പശ്ചാതലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ജാഫർ ഖാൻ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഹൻസലാഹ് മുഹമ്മദ്, സംസ്ഥാന പ്രവർത്തകസമിതി അംഗം ടി എം ഹമീദ്, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി ഷീന പടിഞ്ഞാറ്റേകര, നിയാസ് റാവുത്തർ, ടി.എ.എം. ഇസ്മായിൽ, താഹാ മേട്ടും പുറം, കെ.പി. നൗഷാദ്, തൗഫീക് എം. കൊച്ചു പറമ്പിൽ, മുഹമ്മദ് സ്വാലിഹ്, ഷെഫീക് മേഫെയർ, ഷാലുഖാൻ പ്ലാംതോട്ടത്തിൽ, അഡ്വ. ഷെഫീക്, മുഹമ്മദ്, അൻസാരി മന്ദിരം, മുഹമ്മദ് സാലി, കമറുദ്ദീൻ, റാഷിദ് പന്തളം, സാദിക് പന്തളം, അൽതാഫ് റഷീദ്, അഷ്റഫ് പന്തളം, അൽതാഫ് മുഹമ്മദാലി, നൗഫൽ ഷാ പന്തളം, ആഷിക് കുലശേഖരപതി, റഹീം പന്തളം, സനൗഫൽ പഴകുളം, ആദിൽ പന്തളം, സാദിക് പഴകുളം, അജ്മൽ അൻസാരി, റാഷിദ് പഴകുളം, ബാസിത് പത്തനംതിട്ട, അൻസിൽ പഴകുളം തുടങ്ങിയവർ നേതൃത്വം നൽകി.