Monday, July 1, 2024 9:25 am

പാർട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ് ശൈലിയിൽ അല്ലെന്ന് വിമർശനം ; സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വാഗ്വാദം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിയും അംഗങ്ങളും തമ്മിൽ വാഗ്വാദം. പാർട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ് ശൈലിയിൽ അല്ലെന്ന് വിമർശനമാണ് തർക്കത്തിന് കാരണമായത്. കമ്മിറ്റിയിൽ സെക്രട്ടറി മറുപടി പറയുമ്പോഴായിരുന്നു വാഗ്വാദം. കമ്മ്യൂണിസ്റ്റ് ശൈലിക്ക് നിരക്കാത്തതെന്ന വിമർശനത്തെ പ്രീണനമെന്ന് തെറ്റിദ്ധരിച്ച് സെക്രട്ടറി മറുപടി പറഞ്ഞതിനെ അംഗങ്ങൾ ചോദ്യം ചെയ്തു. മറുപടി തിരുത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടതോടെയാണ് തർക്കമായത്. അംഗങ്ങൾ ഉന്നയിച്ചത് എന്താണെന്നുറപ്പാക്കാൻ മിനിട്സ് പരിശോധിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.സ്വരാജ് ഇടപെടണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പിന്നീട് വിഷയത്തിൽ ഇടപ്പെട്ട സ്വരാജ് വിമർശനം ശരിയായല്ല മനസിലാക്കിയതെന്നും ജില്ലാ സെക്രട്ടറി തിരുത്തണമെന്നും നിർദ്ദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെ മറുപടി തിരുത്തിയതിനു ശേഷമാണ് തർക്കം അവസാനിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാധ്യതയുള്ള ഭൂമി വിൽക്കാനായി വില കരാർ ഉണ്ടാക്കി ; ഡിജിപി ഷെയ്ക്ക് ദർവേസിൻ്റെ ഭാര്യയുടെ...

0
തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം...

അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം

0
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ...

‘തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളവരെ സ്വാധീനം’ ; ജില്ലാ കമ്മിറ്റി അംഗം വിശദീകരിക്കണമെന്ന് സിപിഎം

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗത്തോട് സിപിഎം വിശദീകരണം...

ബ്രിട്ടനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വാതുവെപ്പ് വിവാദത്തിലും കുരുങ്ങി ഋഷി സുനക്

0
ലണ്ടൻ: ബ്രിട്ടനിൽ ജൂലായ് നാലിന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ഭരണവിരുദ്ധവികാരത്തിനൊപ്പം വാതുവെപ്പ് വിവാദത്തിലും...