മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ റ്റാമോലിപാസ് സംസ്ഥാനത്ത് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനുമിടെയിൽ ജനവാസ മേഖലയിലേക്കിറങ്ങിയത് 200 ഓളം മുതലകൾ. അടുത്തിടെ വീശിയടിച്ച ബെറിൽ ചുഴലിക്കാറ്റും ഉഷ്ണമേഖലാ കൊടുങ്കാറ്റായ ആൽബർട്ടോയും മൂലം ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ മെക്സിക്കോയിൽ പെയ്തത്. വടക്കൻ മെക്സിക്കോയിലെ റ്റാമോലിപാസ് യു.എസിലെ ടെക്സസ് സംസ്ഥാനത്തോട് ചേർന്നാണുള്ളത്.ജൂണിലാണ് ആൽബർട്ടോ മെക്സിക്കോയിലെത്തിയത്. അന്ന് മുതൽ മുതലകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങിയതായി അഗ്നിരക്ഷാ സേനാംഗങ്ങൾ പറയുന്നു. കനത്ത മഴയ്ക്കിടെ ജലാശയങ്ങൾ നിറഞ്ഞ് കവിഞ്ഞതോടെയാണ് മുതലകൾ പുറത്തുചാടിയത്.ടാംപികോ, ആൾട്ടമിറ തുടങ്ങിയ നഗരങ്ങളിൽ നിന്ന് പിടികൂടിയ മുതലകളെ അധികൃതർ ജനവാസ മേഖലയ്ക്ക് പുറത്തുള്ള സുരക്ഷിതമായ ജലാശയങ്ങളിലേക്ക് തിരികെവിട്ടു. മേഖലയിലെ തടാകങ്ങൾ മിക്കതും മുതലകളുടെ ആവാസ കേന്ദ്രമാണ്. നഗര പ്രദേശങ്ങളിൽ മുതലകളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.