Monday, July 7, 2025 2:06 pm

കോടികൾ കുടിശ്ശിക ; ആരോഗ്യവകുപ്പിന്‍റെ ക്ഷേമ പദ്ധതികള്‍ താളം തെറ്റുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്‍റെ ക്ഷേമ പദ്ധതികളുടെ പ്രവർത്തനം താളം തെറ്റുന്നു. കോടിക്കണക്കിന് രൂപയാണ് കുടിശ്ശിക ഇനത്തിൽ ആരോഗ്യ വകുപ്പ് ആശുപത്രികൾക്ക് നൽകാനുള്ളത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 1,200 കോടിയിലധികം ആണ് കുടിശ്ശിക. കേന്ദ്രസർക്കാർ വിഹിതം ലഭിക്കാത്തതിനാൽ ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ പദ്ധതികളിലും കുടിശ്ശികയുണ്ട്. സർക്കാരിന്‍റെ ആരോഗ്യക്ഷേമ പദ്ധതികളിൽ ആനുകൂല്യം പ്രതീക്ഷിച്ചിരിക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പലർക്കും ഈ ആനുകൂല്യം ലഭിക്കുന്നില്ല. യഥാസമയം ആശുപത്രികൾക്ക് ‘പണം ലഭിക്കാതെ പദ്ധതികളുടെ പ്രവർത്തനം പാതിവഴിയിലാണ്. ആരോഗ്യവകുപ്പിന്‍റെ കണക്കുപ്രകാരം 1,255 കോടി രൂപ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കുടിശ്ശികയിനത്തിൽ നൽകാനുണ്ട്. ആരോഗ്യകിരണം പദ്ധതിക്ക് 3.99 കോടി. കാരുണ്യ ബനവലന്‍റ് ഫണ്ടിന് 217.68 കോടിയാണ് കുടിശ്ശിക. ഹൃദ്യം പദ്ധതിയിൽ ആരോഗ്യ വകുപ്പ് വലിയ ഇടപെടൽ നടത്തുമ്പോഴും10.38 കോടിയാണ് ആശുപത്രികൾക്ക് നൽകാനുള്ളത്. ജനനി ശിശു സുരക്ഷാ പദ്ധതിക്ക് 34.87 കോടിയും ആർ.ബി.എസ്. കെ പദ്ധതിക്ക് 10.12 കോടിയാണ് കുടിശ്ശിക.

ധനവകുപ്പിൽ നിന്ന് യഥാസമയം പണം ലഭിക്കാത്തതാണ് പദ്ധതികളുടെ പ്രവർത്തനം താളം തെറ്റാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. ഇപ്പോഴത്തെ കുടിശ്ശിക തീർത്തില്ലെങ്കിൽ പദ്ധതികൾ നിലയ്ക്കുന്ന സ്ഥിതിയുണ്ടാകും. ശ്രുതി തരംഗം പദ്ധതിയിലും പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. സൗജന്യ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ഫണ്ട് ലഭിക്കാത്തത് തിരിച്ചടിയാകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 637 കോടി രൂപ കേന്ദ്രസർക്കാർ വിഹിതത്തിൽ കുടിശ്ശികയായി ലഭിക്കാനുണ്ട്. ഈ സാമ്പത്തിക വർഷത്തെ ഒന്നാം ഗഡുവും കേന്ദ്രം നൽകാനുള്ള കണക്കിൽപ്പെടുന്നു. ഈ തുക ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടി ഉണ്ടായിട്ടില്ല. നിയമസഭയിൽ ആരോഗ്യമന്ത്രി രേഖാ മൂലം നൽകിയ മറുപടിയിലാണ് കുടിശ്ശികയുടെ കണക്ക് ഉള്ളത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓ​ക്‌​സി​ജ​ന്‍ പ്ലാന്‍റി​നു പി​ന്നി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കണം ; കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് ജെ​റി മാ​ത്യു...

0
കോ​ഴ​ഞ്ചേ​രി : കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഓ​ക്സി​ജ​ന്‍ ക്ഷാ​മം നേ​രി​ട്ട​പ്പോ​ള്‍...

കേരള സര്‍വ്വകലാശാല രജിസ്ട്രാറായി ഡോ. കെ എസ് അനില്‍കുമാറിന് തുടരാം : ഹൈക്കോടതി

0
കൊച്ചി: കേരള സര്‍വ്വകലാശാല രജിസ്ട്രാറായി ഡോ. കെ എസ് അനില്‍കുമാറിന് തുടരാം....

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് പുരുഷൻമാരിൽ നിന്ന് പണം തട്ടിയ 21 പേരടങ്ങുന്ന സംഘം...

0
മുംബൈ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് പുരുഷൻമാരിൽ നിന്ന് പണം തട്ടിയ...

ഒരാഴ്ചക്കിടെ മൂന്ന് തവണ പുലിയുടെ ദൃശ്യം കാമറയിൽ ; ഭീതി വിട്ടൊഴിയാതെ മണ്ണാർമല ഗ്രാ​മം

0
പ​ട്ടി​ക്കാ​ട്: വീ​ണ്ടും പു​ലി​യെ ക​ണ്ട​തോ​ടെ ഭീ​തി വി​ട്ടൊ​ഴി​യാ​തെ മ​ണ്ണാ​ർ​മ​ല ഗ്രാ​മം. ഞാ​യ​റാ​ഴ്ച...