കലഞ്ഞൂർ : മഹാദേവർക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കൊടിക്കീഴിൽ പറയിടുന്നതിന് തിരക്കേറി. നെൽപ്പറയും അൻപൊലിയും ഉൾപ്പെടെയാണ് ഭക്തർ വഴിപാടായി സമർപ്പിക്കുന്നത്. രാവിലെമുതൽ പറയിടുന്നതിനുള്ള സൗകര്യമുണ്ട്. ഉത്സവബലിദർശനത്തിനും വലിയ തിരക്കാണ്. ക്ഷേത്രത്തിലെ കിഴക്കേക്കരയും പടിഞ്ഞാറെക്കരയും ഇക്കുറി വിഷുക്കൈനീട്ടമായി സ്വർണനാണയവും ഭക്തർക്ക് നൽകും. കിഴക്കേക്കര മൂന്ന് പേർക്ക് നറുക്കിട്ട് നൽകുന്ന സ്വർണനാണയം 13-ന് രാത്രി 11-ന് മേൽശാന്തി ജിതേഷ് രാമൻ പോറ്റി, സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ്, ഗായിക അഖില ആനന്ദ് എന്നിവർ ചേർന്ന് നുറുക്കിട്ടെടുക്കും. പടിഞ്ഞാറെക്കരയിലെ കരവരിക്കാരായ ഭക്തരിൽനിന്ന് നറുക്കിട്ടെടുക്കുന്നയാൾക്കുള്ള മഹാദേവന്റെ രൂപം ആലേഖനം ചെയ്ത അരപ്പവന്റെ സ്വർണപ്പതക്കം 23-ന് മേൽശാന്തി ജിതേഷ് രാമൻ പോറ്റി നറുക്കിട്ടെടുത്ത് നൽകും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033