Friday, April 11, 2025 6:39 pm

വാളയാർ കേസില്‍ അടുത്ത ബന്ധുവിന്‍റെ നിർണായക വെളിപ്പെടുത്തലുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വാളയാർ കേസില്‍ അടുത്ത ബന്ധുവിന്‍റെ നിർണായക വെളിപ്പെടുത്തലുകൾ. വാളയാറിലെ പീഡനത്തിനിരയായി ജീവനൊടുക്കിയ പെണ്‍കുട്ടികളുടെ മാതാവിന്‍റെ അച്ഛന്‍റെ അനിയൻ സി കൃഷ്ണനാണ് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. വാളയാറിലെ 13 വയസുകാരി തൂങ്ങിമരിച്ച മുറിയില്‍ മദ്യകുപ്പികളും ചീട്ട് കെട്ടുകളും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. 13 വയസ്സുകാരിയുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് പോലീസിന് മൊഴി കൊടുക്കാൻ 9 വയസുകാരി തയ്യാറായിരുന്നു. എന്നാല്‍ കുട്ടിയെ മൊഴി കൊടുക്കാൻ മാതാവ് സമ്മതിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
കുറച്ചുദിവസം തന്റെ വീട്ടില്‍ കുട്ടികളുടെ അമ്മയും കുടുംബവും താമസിച്ചിരുന്നു. മദ്യപിച്ചതിനാല്‍ വീട്ടില്‍ നിന്നും പോകാൻ പറഞ്ഞു. 13 വയസുകാരിയുടെ നെഞ്ചിലും കാലിൻ്റെ തുടയിലും പൊള്ളിയ പാടുണ്ടായിരുന്നു. ബീഡി കൊണ്ട് പൊള്ളിച്ചതാകാമെന്നും സി കൃഷ്ണൻ പറഞ്ഞു.

വാളയാർ പീഡന കേസില്‍ പെണ്‍കുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും മൂന്നു കേസുകളില്‍ കൂടി സിബിഐ ദിവസങ്ങള്‍ക്ക് മുമ്പ് പ്രതി ചേർത്തിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ലൈംഗിക പീഡനത്തിനും ആത്മഹത്യയ്ക്കും പ്രേരണ നല്‍കിയതായി സിബിഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കോടതി അംഗീകരിച്ച മൂന്നു പുതിയ കുറ്റപത്രങ്ങള്‍ ഉള്‍പ്പെടെ മാതാപിതാക്കള്‍ നിലവില്‍ ഒമ്പത് കേസുകളില്‍ പ്രതികളാണ്. പ്രായപൂർത്തിയാകാത്ത പ്രതി ഉള്‍പ്പെട്ട രണ്ട് കേസുകളില്‍ ഇരകളായവരുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള റിപ്പോർട്ടും സിബിഐ കോടതിയില്‍ സമർപ്പിച്ചതിലുണ്ട്. ഈ കേസുകള്‍ നിലവില്‍ പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോർഡ്‌ പരിഗണനയിലാണ്. ഈ രണ്ട് കേസുകളില്‍ തുടരന്വേഷണം അനുവദിക്കുന്ന കാര്യം മാർച്ച്‌ 25 ന് സിബിഐ കോടതി വീണ്ടും പരിഗണിക്കും. പ്രതിസ്ഥാനത്തുള്ള മാതാപിതാക്കളെ സമൻസ് അയച്ചു വിളിച്ചു വരുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും കോടതി മാർച്ച്‌ 25 ന് തീരുമാനമെടുക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ

0
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി....

ഷർട്ട്‌ സ്റ്റിച്ച് ചെയ്തു നൽകിയതിൽ അപാകത ; ടെയിലറിംഗ് സ്ഥാപനം 12,350/- രൂപ നൽകണം

0
കൊച്ചി : നിർദ്ദേശിച്ച പ്രകാരം ഷർട്ട് സ്റ്റിച്ച് ചെയ്ത് നൽകാത്ത ടെയിലറിംഗ്...

അമ്മമാരും യുവതികളും അക്രമത്തിനും ലഹരിക്കുമെതിരായി ശക്തമായ നിലപാട് എടുക്കണമെന്ന് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി

0
പത്തനംതിട്ട : കസ്തൂർബ്ബ ഗാന്ധിയെ മാതൃകയാക്കി അമ്മമാരും യുവതികളും അക്രമത്തിനും ലഹരിക്കുമെതിരായി...

വെള്ളാപ്പള്ളി നടേശൻ ഈഴവർക്ക് ആത്മാഭിമാനം പകർന്ന് നൽകിയ വ്യക്തിയാണെന്ന് മുഖ്യമന്ത്രി

0
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി നടേശൻ...