മുംബൈ : റോഡിൽ നിര്‍ത്തിയിട്ട ടെമ്പോ വാഹനത്തില്‍ യുവതിയ്ക്ക് ക്രൂര പീഡനം. മുംബൈയിലെ സാക്കിനിക്കയിലാണ്ബ സംഭവം. ബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതി യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്ബ് ദണ്ഡ് കയറ്റിയിറക്കിയതായും പോലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുള്ള 34കാരിയായ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
റോഡില്‍ ഒരാള്‍ യുവതിയെ മര്‍ദ്ദിക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തി രക്തത്തില്‍ കുളിച്ച കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. വധശ്രമം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തത്.