പത്തനംതിട്ട : ജില്ലയില്‍ ഷാഡോ പോലീസിനെ ഉപയോഗിച്ചുള്ള പരിശോധന തുടര്‍ച്ചയായ മൂന്നാം ദിവസവും തുടര്‍ന്നു. ക്രഷര്‍ ഉത്പന്നങ്ങളും മറ്റും അനധികൃതമായി കടത്തിയതിന് കീഴ്‌വായ്പൂര്‍, പെരുമ്പെട്ടി, വെണ്ണിക്കുളം, റാന്നി, വെച്ചൂച്ചിറ എന്നിവിടങ്ങളില്‍ നിന്ന് എട്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതില്‍ നാലു ടോറസും നാലു ടിപ്പര്‍ ലോറികളും ഉള്‍പ്പെടുന്നു. തുടര്‍ നടപടികള്‍ക്കായി കീഴ്‌വായ്പൂര്‍, റാന്നി, വെച്ചൂച്ചിറ പോലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറി. മതിയായ രേഖകളോ അനുമതിപത്രമോ ഇല്ലാത്ത വാഹനങ്ങളാണ് പിടിച്ചെടുത്തത്. പരിശോധന ശക്തമാക്കാന്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയതായും സമയക്രമം പാലിക്കാതെയും നിയന്ത്രണമില്ലാതെയും ചീറിപ്പായുന്ന ടിപ്പറുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്കെതിരെ വരുംദിവസങ്ങളില്‍ കൂടുതല്‍ വിപുലമായ പരിശോധനകള്‍ നടത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ക്രഷര്‍ ഉത്പന്നങ്ങളുടെ അനധികൃത കടത്ത് ; എട്ടു വാഹനങ്ങള്‍ പിടികൂടി
RECENT NEWS
Advertisment