തിരുവനന്തപുരം : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. പി സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയായതിനെ തുടര്‍ന്നാണ് പുതിയ ഭാരവാഹിയെ തെരഞ്ഞെടുത്തത്. ട്രഷറര്‍ സ്ഥാനത്തേക്ക് ഇ പത്മാവതിയെയും (കാസര്‍കോട്) സംസ്ഥാന പ്രസിഡന്റായി സൂസനെയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, മന്ത്രി ആര്‍ ബിന്ദു എന്നിവരും പങ്കെടുത്തു.
എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ സി എസ് സുജാത പ്രവര്‍ത്തിച്ചു. 986 ല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. പ്രഥമ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. തുടര്‍ന്ന് 1995 മുതല്‍ 2004 വരെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി.
2004ല്‍ മാവേലിക്കരയില്‍നിന്ന് പാര്‍ലമെന്റ് മെമ്പറുമായി. സി പി എം സംസ്ഥാന കമ്മറ്റി അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍, സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്, മിനിമം വേജസ് ബോര്‍ഡ് ഉപദേശക ബോര്‍ഡ് അംഗം, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.