പത്തനംതിട്ട: അഖില ലോക സെന്റർ സ്കൂൾ ദിന ആഘോഷങ്ങളുടെ ഭാഗമായി ഇലന്തൂർ വൈദിക ജില്ല സൺഡേസ്കൂൾ റാലി പത്തനംതിട്ട പഴയ ബസ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് റോയൽ ഓഡിറ്റോറിയത്തിൽ അവസാനിച്ചു. റവ. ബിജോ കെ. നൈനാൻ, റവ. അനൂപ് ബേബി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസിന്റെയും സി.എസ്.ഐ ചർച്ച് മദ്ധ്യ കേരള മഹാ ഇടവക ഇലന്തൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള അറിയാം അറിയിക്കാം സെമിനാർ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. സി.എസ്.ഐ ചർച്ച് മദ്ധ്യ കേരള മഹാ ഇടവക ഇലന്തൂർ വൈദിക ജില്ല ചെയർമാൻ റവ. വർഗ്ഗീസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. റവ. ഷാജി കെ ജോർജ് അദ്ധ്യക്ഷത വഹിച്ചു.
സെമിനാറിൽ നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് അഡ്വൈസറി കൗൺസിൽ മെമ്പർ ഫാദർ. ബെന്യാമിൻ ശങ്കരത്തിൽ ക്ലാസുകൾക്കു നേതൃത്വം നൽകി. കേന്ദ്ര – സംസ്ഥാന സർക്കാരുകളിൽനിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, വായ്‌പകൾ, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയെ കുറിച്ച് സെമിനാറിൽ ചർച്ചകൾ നടന്നു. മനുഷ്യാവകാശ പ്രവർത്തകരും ന്യൂനപക്ഷകാര്യ വിദഗ്ധർ പങ്കെടുത്ത യോഗത്തിൽ റവ. ജോണി ആൻഡ്രൂസ് പ്രൊഫ. ജോർജ് മാത്യു, കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് സംസ്ഥാന വൈസ് ചെയർമാൻ അനീഷ് തോമസ്, റവ.ഡീക്കൻ ആൽവിൻ സാം, റവ.പിജെ റെജി എന്നിവർ പങ്കെടുത്തു. സമാപന കൺവെൻഷൻ യോഗത്തിൽ റവ.ഷാജി എം. ജോൺസൺ വചനപ്രഘോഷണം നടത്തി.