കോന്നി : വിഷു വിപണിയെ ലക്ഷ്യമാക്കി വിഷ രഹിത പച്ചക്കറിക്കായി സംയോജിത കൃഷി ആരംഭിച്ചു. കലഞ്ഞൂർ പഞ്ചായത്തിലെ മണക്കാട്ടുപുഴയിൽ ഒരേക്കർ ഭൂമിയിൽ കർഷക സംഘം, ഡി വൈ എഫ് ഐ കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച കൃഷി സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.
കലഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ ശ്രീകുമാരൻ നായർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഷാൻ ഹുസൈൻ, പരക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ തുളസിധരൻ പിള്ള, ആർ ബി രാജിവ് കുമാർ, കെ എ ശ്രീധരൻ, ഹരീഷ് മുകുന്ദ,എം മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.