കോഴിക്കോട് : കേരളത്തില്‍ 144 പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്ന് ആക്ഷേപം. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ വിവേചനാധികാരപ്രകാരം നടപ്പാക്കേണ്ട നിയമം നടപ്പാക്കണമെന്ന് നിര്‍ദേശിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മാത്രമല്ല ഇതിന് ഇളവുകളുണ്ടോയെന്നതിലും വ്യക്തതയില്ല. ഉത്തരവ് സര്‍വ്വകക്ഷിയോഗ തീരുമാനത്തിന് വിരുദ്ധമാണെന്ന് കെ.മുരളീധരന്‍ എം.പി. പറഞ്ഞു.
സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം. അഞ്ചുപേരില്‍ കൂടുതല്‍ ഒരു സമയം ഒത്തുചേരുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ക്രമിനല്‍ ചട്ടം 144 പ്രകാരം സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മറ്റന്നാള്‍ രാവിലെ ഒന്‍പതു മണി മുതല്‍ ഈ മാസം 31 വരെയാണ് നിയന്ത്രണം. വിവാഹത്തിന് അന്‍പതു പേരും മരണത്തിന് ഇരുപതു പേരുമെന്ന് ഇളവ് തുടരും. ഓരോ ജില്ലയിലെയും സാഹചര്യം വിലക്കി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.