Tuesday, July 8, 2025 4:06 pm

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യി​ല്‍ അ​ച്ഛ​നും മ​ക​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സ​മാ​ന​സം​ഭ​വം സം​സ്ഥാ​ന​ത്ത് വീ​ണ്ടും ആ​വ​ര്‍​ത്തി​ക്കു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ഗു​രു​ത​ര മ​ര്‍​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യി 15 ദി​വ​സം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ ഓ​ട്ടോ ഡ്രൈ​വ​ര്‍ കു​മ​രേ​ശ​നാ​ണ് മ​രി​ച്ച​ത്.

ഭൂ​മി ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​യാ​ണ് കു​മ​രേ​ശ​നെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ച​ത്. ഒ​രു ദി​വ​സ​ത്തി​നു ശേ​ഷം വീ​ട്ടി​ലെ​ത്തി​യ കു​മ​രേ​ശ​ന്‍ അ​ധി​കം സം​സാ​രി​ച്ചി​ല്ല. പി​ന്നീ​ട് ര​ക്തം ഛര്‍​ദ്ദി​ച്ച കു​മ​രേ​ശ​നെ സു​ര​ണ്ടാ​യ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ തി​രു​ന​ല്‍​വേ​ലി​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

കു​മ​രേ​ശ​ന്‍റെ വൃ​ക്ക​ക​ള്‍​ക്കും ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ള്‍​ക്കും ക്ഷ​ത​മേ​റ്റു​വെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വ​ച്ച്‌ ത​നി​ക്കു നേ​രി​ട്ട ക്രൂ​ര​പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ കു​മ​രേ​ശ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വ​ച്ചു ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പു​റ​ത്ത് പ​റ​യ​രു​തെ​ന്നും അ​ച്ഛ​നെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി കു​മ​രേ​ശ​ന്‍ പ​റ​ഞ്ഞു.

കു​മ​രേ​ശ​ന്‍റെ മ​ര​ണ​ത്തി​ല്‍ ബ​ന്ധു​ക്ക​ള്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സം​ഭ​വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ച​ന്ദ്ര​ശേ​ഖ​ര്‍, കോ​ണ്‍​സ്റ്റ​ബി​ള്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ....

0
വയനാട്: മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന്...

കൊല്‍ക്കത്തയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കൊല്‍ക്കത്ത കോടതി

0
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് തൂക്കുകയര്‍ വിധിച്ച്...

വിവിധ സർവകലാശാലകളിലായി എസ്എഫ്‌ഐ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലായി എസ്എഫ്‌ഐ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സിപിഎം...

ജൂലൈ 12 വരെ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

0
തിരുവനന്തപുരം: കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (08/07/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും 08/07/2025...