കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അഭിഭാഷകയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. തിരുവനന്തപുരം സ്വദേശി എസ് ദിവ്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. തിങ്കളാഴ്ച ഹാജരാകണമെന്നാണ് കസ്റ്റംസിന്റെ നിര്‍ദേശം.
ഫോണ്‍ കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗിക്കുന്ന ഫോണും, സിം കാര്‍ഡും ഹാജരാക്കാനും കസ്റ്റംസ് അഭിഭാഷകയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബാങ്ക് രേഖകളും പാസ്‌പോര്‍ട്ടും ഹാജരാക്കണം.