പാലക്കാട് : മക്കളെക്കുറിച്ചുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്ന് സ്പീക്കർ എം.ബി രാജേഷ്. വർഗീയ ചുവയോടെയാണ് സൈബർ പ്രചാരണം നടത്തുന്നതെന്നും സ്പീക്കർ കുറ്റപ്പെടുത്തി.
സൈബർ ആക്രമണം പുതിയതല്ല, അതിന് പുല്ലുവിലയാണ് കൽപ്പിക്കാറുള്ളത്, പക്ഷേ ഇപ്പോൾ മക്കളെ മുൻനിർത്തിയാണ് വർഗീയ ചുവയോടെ സൈബർ ആക്രമണം നടത്തുന്നത്. ഇതിനെതിരെ കുടുംബം പരാതി നൽകുമെന്ന് എം.ബി രാജേഷ് അറിയിച്ചു. നിരന്തരം ഭീഷണി കോളുകൾ വരുന്നുണ്ട്. അതുകൊണ്ടൊന്നും അഭിപ്രായത്തിലോ നിലപാടിലെ മാറ്റം വരുത്തില്ലെന്നും രാജേഷ് വ്യക്തമാക്കി.