Monday, April 28, 2025 11:56 pm

നിങ്ങളുടെ പാസ് വേഡ് ഇവയിൽ ഏതെങ്കിലും ഒന്നാണോ ? എങ്കിൽ വേഗം മാറ്റിക്കോ

For full experience, Download our mobile application:
Get it on Google Play

സ്വന്തമായി ഒരു ഓൺലൈൻ പാസ്‌വേഡ് എങ്കിലും ഇല്ലാത്തവർ ഇന്ന് അപൂർവമായിരിക്കും. നിങ്ങൾ അവസാനമായി പാസ്‌വേഡ് മാറ്റിയതെന്ന് എന്നാണെന്ന് ഓർമ്മയുണ്ടോ? ഏതായാലും നിങ്ങളുടെ പാസ്‌വേഡുകൾ മാറ്റാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. കാരണം സൈബർ സുരക്ഷാ വിദഗ്ധരായ NordPass ഏറ്റവും സാധരണായി ആളുകൾ ഉപയോഗിക്കുന്നതും ഒട്ടും സുരക്ഷിതല്ലാത്തതുമായ 10 ഓൺലൈൻ പാസ്‌വേഡുകൾ ഏതൊക്കെയാണന്ന് വെളിപെടുത്തിയിരിക്കുകയാണ്. ആ ലിസ്റ്റിൽ നിങ്ങളുടെ ഓൺലൈൻ പാസ്‌വേഡുകളും ഉണ്ടെങ്കിൽ ഓർക്കുക നിങ്ങളുടെ വിവരങ്ങൾ ഒട്ടും സുരക്ഷിതമല്ല.

ദശലക്ഷക്കണക്കിന് വ്യക്തികൾ ഇപ്പോഴും വളരെ അടിസ്ഥാനപരമായ കോഡുകളെ തങ്ങളുടെ പാസ്‌വേഡുകൾ ആയി ആശ്രയിക്കുന്നത് തുടരുന്നു എന്നാണ് NordPass സുരക്ഷാ വിദഗ്ധർ പറയുന്നത്. അവരുടെ അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ വളരെ എളുപ്പമാണന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ‘123456’, ‘qwerty’ അല്ലെങ്കിൽ ‘password’ പോലുള്ള പാസ്‌വേഡുകൾ ഉപയോഗിക്കുന്നതിന്‍റെ അപകടസാധ്യതയെക്കുറിച്ച് വിദഗ്ധരിൽ നിന്നുള്ള തുടർച്ചയായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും, ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ ഇവ ഇന്നും ഒരു ജനപ്രിയ തെരഞ്ഞെടുപ്പായി തുടരുകയാണത്രേ.

സൈബർ ന്യൂസ് ഇൻവെസ്റ്റിഗേഷൻ ടീം പറയുന്നതനുസരിച്ച്, 2023 -ൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന 10 പാസ്‌വേഡുകളിൽ 123456, 123456789, qwerty, password, 12345, qwerty123, 1q2w3e, 12345678, 111111, 12345678910 എന്നിങ്ങനെ പ്രവചിക്കാവുന്ന കോഡുകൾ ഉൾപ്പെടുന്നു. നിർഭാഗ്യവശാൽ പാസ്‌വേഡുകൾ ദുർബലമായിക്കൊണ്ടിരിക്കുകയാണന്നും പാസ്‌വേഡുകൾ നമ്മുടെ ഡിജിറ്റൽ ജീവിതത്തിലേക്കുള്ള ഗേറ്റ്‌വേ ആണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണന്നും ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവേ നോഡ്പാസ്സ് സിഇഒ ജോനാസ് കാർക്ലി അഭിപ്രായപ്പെട്ടു. നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് തടയാൻ ശക്തമായ ഒരു പാസ്‌വേഡ് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അക്കങ്ങൾ, ചിഹ്നങ്ങൾ, ചെറിയക്ഷരങ്ങൾ, വലിയക്ഷരങ്ങൾ എന്നിവയുടെ മിശ്രിതം ഉൾപ്പെടുന്ന ഒരു നീണ്ട പാസ്‌വേഡ് സൃഷ്‌ടിക്കുന്നതാണ് പരമാവധി സുരക്ഷിതം എന്നാണ് സൈബർ സുരക്ഷാവിദഗ്ദർ പറയുന്നത്. സാധാരണയായി ഉപയോഗിക്കുന്നതും എളുപ്പത്തിൽ ഊഹിക്കാവുന്നതുമായ പാസ്‌വേഡുകൾ നിർബന്ധമായും ഒഴിവാക്കുകയും വേണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയല്‍ : ജാഗ്രതാ സമിതി പ്രവര്‍ത്തനം ഊര്‍ജിതമാക്കണം

0
പത്തനംതിട്ട : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയുന്നതിന് രൂപീകരിച്ച വാര്‍ഡുതല ജാഗ്രതാ...

‘കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക്’ തുമ്പമണ്ണില്‍ തുടക്കം

0
പത്തനംതിട്ട : മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പിന്റെ 'കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക്' പദ്ധതിക്ക്...

സംസ്കൃത സർവ്വകലാശാല ഡിപ്ലോമ, പി.ജി. ഡിപ്ലോമ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ...

പാലക്കാട് ഷൊർണൂരിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി

0
പാലക്കാട് : ഷൊർണൂരിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. 16...