തിരുവനന്തപുരം : കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദലിത് വിദ്യാര്‍ഥികള്‍ക്കുനേരെയും ശുചീകരണ തൊഴിലാളികള്‍ക്ക് നേരെയും നടന്ന ജാതിവിവേചനം ശ്രദ്ധയില്‍പ്പെട്ടിട്ടും ഡയറക്ടര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടപടിയെടുക്കാത്തത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര പറഞ്ഞു. ദലിത് വിദ്യാര്‍ഥികളെ പാഠ്യവിഷയങ്ങളില്‍ മാറ്റിനിര്‍ത്തിയും അപമാനിച്ചും ജാതിവൈര്യം തീര്‍ക്കുമ്പോള്‍ ശുചീകരണ തൊഴിലാളികളെ കൈകൊണ്ട് ക്ലോസെറ്റ് കഴുകാന്‍ നിര്‍ബന്ധിപ്പിക്കുകയാണ്.
ചട്ടവിരുദ്ധമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വീട്ടിലെ ശുചിമുറി വൃത്തിയാക്കുന്നതടക്കം ഗുരുതരമായ പരാതികള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി ഇതൊന്നും കേട്ടതായിപോലും നടിക്കുന്നില്ല എന്നുള്ളത് കാപഠ്യമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ദലിത് വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുന്ന ഇടത് ബുദ്ധിജീവികളും സാംസ്‌കാരിക നായകന്‍മാരും കേരളത്തിലെ മഹാനായ വ്യക്തിയുടെ നാമഥേയത്തിലുള്ള സ്ഥാപനത്തില്‍ നടന്ന വിഷയത്തില്‍ നിസംഗത പാലിക്കുന്നത് കൗതുകകരമാണ്. രോഹിത് വെമുലയ്ക്കുവേണ്ടി കവലപ്രസംഗം നടത്തിയ ഡി വൈ എഫ് ഐ ഈ വിഷയത്തില്‍ മൗനം വെടിയണം.
ദലിത് പിന്നോക്ക വിഭാഗങ്ങളുടെ ചോരയിലും നീരിലുമാണ് ഇടത് പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ കെട്ടിപ്പൊക്കിയതെന്ന യാഥാര്‍ഥ്യം നേതൃത്വം മനസ്സിലാക്കണം. കെ ആര്‍ നായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ഇല്ലാത്ത പക്ഷം കേരളത്തില്‍ വലിയ ദലിത് പ്രതിഷേധത്തിന് ഇത് കാരണമാവുമെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.