Saturday, April 5, 2025 4:17 pm

ദലിത് യുവതിക്ക് നേരെ ബസിൽ ലൈംഗികാതിക്രമം ; ഡ്രൈവറും കണ്ടക്ടറും ഏജന്റും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: ദലിത് യുവതിക്ക് നേരെ ബസിൽ ലൈംഗികാതിക്രമം. സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ, കണ്ടക്ടർ, ബസ് ഏജന്റ് എന്നിവരെ അരസികെരെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ കോട്ടൂർ താലൂക്കിലെ അലബുര സ്വദേശി പ്രകാശ് മഡിവാള (42), കണ്ടക്ടർ രാജശേഖർ (40), ഹാരപ്പനഹള്ളി താലൂക്കിലെ അരസികെരെ സ്വദേശിയായ ബസ് ഏജൻറ് സുരേഷ് (46) എന്നിവരാണ് അറസ്റ്റിലായത്. ഹാരപ്പനഹള്ളി താലൂക്കിൽ ഉച്ചങ്കിദുർഗയിലെ ചന്നപൂർ ഗ്രാമത്തിന് സമീപമാണ് സംഭവം. ബെൽഗാമിൽ നിന്നുള്ള 28കാരിയായ യാത്രക്കാരി രണ്ട് മക്കളോടൊപ്പം ഉച്ചാങ്കിദുർഗയിലെ ഉച്ചാഞ്ചിമ്മൻ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.

രാത്രി മേള കഴിഞ്ഞ് ദാവൻഗരെയിലേക്ക് പോകാൻ യുവതി ബനശങ്കരി എന്ന സ്വകാര്യ ബസിൽ കയറി. ആ സമയം ബസിൽ 10 യാത്രക്കാരുണ്ടായിരുന്നു. അടുത്ത സ്റ്റോപ്പിൽ ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർ മുഴുവൻ ഇറങ്ങി. ദലിത് യവതിയും രണ്ട് കൊച്ചു കുട്ടികളും മാത്രമാണ് യാത്രക്കാരായി അവശേഷിച്ചത്. പിന്നാലെ ഡ്രൈവർ ബസ് റൂട്ട് മാറ്റി ഓടിച്ചു. ഉച്ചങ്കിദുർഗയിൽ നിന്ന് ദാവൻഗരെയിലേക്ക് പോകുന്നതിനു പകരം അയാൾ ചന്നാപൂരിലേക്കാണ് ബസ് കൊണ്ടുപോയത്. ബസ് നിർത്തിയിട്ട് മൂന്ന് പേർ ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയം സ്ത്രീ നിലവിളിച്ചു. അതുവഴി കടന്നുപോയ ആളുകൾ സ്ത്രീയെ രക്ഷിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അരസികെരെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി മന്ത്രി...

0
തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം സര്‍ക്കാര്‍...

ആരോഗ്യമന്ത്രിയുടെ നമ്പര്‍ വണ്‍ പത്തനംതിട്ട ; തലയില്‍ മുറിവേറ്റ് എത്തിയ രോഗിയുടെ മുറിവില്‍ കട്ടുറുമ്പിനെ...

0
റാന്നി: റാന്നി ഗവ. താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം....

വായ്പാ തിരിച്ചടവിൽ സര്‍വകാല റെക്കോര്‍ഡുമായി വനിതാ വികസന കോര്‍പറേഷന്‍

0
തിരുവനന്തപുരം: വായ്പാ തിരിച്ചടവില്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മികച്ച നേട്ടം...

നിലയ്ക്കൽ ശുദ്ധജല വിതരണ പദ്ധതി ; പൈപ്പിടുന്നതിന് വെട്ടിപ്പൊളിച്ച വാലുപാറ മുതൽ ആങ്ങമൂഴി...

0
സീതത്തോട് : നിലയ്ക്കൽ ശുദ്ധജല വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട്...