പത്തനംതിട്ട : കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ ഊര്‍ജസ്വലമായി നടക്കുകയാണെന്നും ശാസ്ത്രീയമായ ഇടപെടലിലൂടെ ഡാം മാനേജ്മന്റ് കൃത്യമായി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാണെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ ഡാമുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ദുരന്ത നിവാരണവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ചേര്‍ന്ന അവലോകനയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു കളക്ടര്‍.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെ മഴയുടെ അളവ് കുറവാണ്. പക്ഷെ, ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് നിലവില്‍ സ്വീകരിക്കേണ്ട നടപടികളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. കക്കി, ആനത്തോട് ഡാം മേഖലയിലെ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കക്കി ഡാമിന് അടുത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിനോട് ചേര്‍ന്നുള്ള ഭാഗത്ത് അപകട സാധ്യതയുള്ളതിനാല്‍ സംരക്ഷണ വേലി കെട്ടുന്ന പ്രവര്‍ത്തി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം.
മൂഴിയാര്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കണമെന്നും ആ മേഖലയിലെ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ടവരിലേക്കും മുന്നറിയിപ്പുകള്‍ എത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ഡാം സേഫ്റ്റി മുഖാന്തിരം ഈ വര്‍ഷം 17000 ഘനമീറ്റര്‍ ഡെബ്രി നീക്കം ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ നദികളിലെ അണക്കെട്ട് പ്രദേശങ്ങളില്‍ ഡിസില്‍റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും കളക്ടര്‍ അറിയിച്ചു.
കളക്ടറുടെ നിര്‍ദേശപ്രകാരം ദുരന്ത നിവാരണ വകുപ്പിന്റെ പ്രത്യേക സംഘം ജില്ലയിലെ എല്ലാ ഡാമുകളും സന്ദര്‍ശിച്ച് സാങ്കേതിക പരിശോധന നടത്തി, അവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡാമുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മെക്കാനിക്കല്‍ തകരാറുകളും, ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് പവര്‍ ജനറേഷന്‍ കൂട്ടുന്നതുമടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനുമാണ് സംഘം സന്ദര്‍ശനം നടത്തിയത്. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ദുരന്തനിവാരണ വകുപ്പ്, ഡാം സേഫ്റ്റി, കെ.എസ്.ഇ.ബി, മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033