കോന്നി : കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോന്നി ഫെസ്റ്റിൽ കോന്നി നിയോജക മണ്ഡലത്തിലെ നൃത്ത അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ദേവാങ്കണം പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സ്വയം ഊർജ്ജം ഉൾക്കൊള്ളുക എന്നുള്ളതാണ് സമൂഹത്തിന്റെ ഇന്നത്തെ ആവശ്യമെന്നും കല ഉള്ളിടത്ത് കലാപം ഉണ്ടാവില്ലെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്ററുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വൈസ് ചെയർമാൻ എസ് സന്തോഷ് കുമാർ കൺവീനർ ബിനുമോൻ ഗോവിന്ദൻ, ട്രഷറർ ജി ശ്രീകുമാർ, പ്രോഗ്രാം കോഡിനേറ്റർ ബിനു കെ സാം, അനൂ വി സുദേവ്,
ഡോ.ഹരിദാസ്, ഗായിക പാർവതി ജഗീഷ്, സംഗീതസംവിധായകൻ ജിജോ ചേരിയിൽ, ഗ്രാമപഞ്ചായത്ത് അംഗം ആനന്ദവല്ലി അമ്മ, ജയപ്രകാശ്, ശ്രീകല നായർ, രാജീവ് മള്ളൂർ, ചിത്ര രാമചന്ദ്രൻ, ലിസി സാം, മിനി മറിയം, പ്രവീൺ പ്ലാവിളയിൽ, ബിജു വട്ടക്കുളഞ്ഞി, ലിജ .ടി, മനോജ് വി.എസ്, അഭിലാഷ് കോന്നി, മാത്യു മനാത്തറയിൽ, പൂങ്കാവ് ബാലൻ, ഗീവർഗീസ്എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1