പാലക്കാട്: ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ അശ്രദ്ധയോടെ വാഹനമോടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇയാള്‍ പാട്ടിനൊപ്പം നൃത്തം വെച്ച് വാഹനമോടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വടക്കഞ്ചേരി അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍റെ അഭ്യാസം എന്ന കുറിപ്പോടെയാണ് പല ഫേസ്ബുക്ക് അക്കൗണ്ടുകളും വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പാലക്കാട് വടക്കഞ്ചേരിയില്‍ നടന്ന അപകട വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ അപകടമുണ്ടാകും വിധം ഇത്തരത്തില്‍ വാഹനമോടിക്കുന്ന ആള്‍ ജോമോന്‍ തന്നെയാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. വടക്കഞ്ചേരി അപകടത്തില്‍ ഡ്രൈവര്‍ ജോമോനെതിരെ പുതിയ വകുപ്പ് ചുമത്തി നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ജോമോന്‍റെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അപകടസമയത്ത് മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് ഇത്. വാഹന ഉടമയുടെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ജോമോനേയും കൊണ്ട് തെളിവെടുപ്പ് നടത്തും.