Friday, July 4, 2025 7:21 pm

ഉയർന്ന ഇപിഎസ് പെൻഷൻ തുകയ്ക്കായി അപേക്ഷിക്കാനുള്ള തിയതി നീട്ടി

For full experience, Download our mobile application:
Get it on Google Play

ഉയർന്ന ഇപിഎസ് പെൻഷൻ തുകയ്ക്കായി അപേക്ഷിക്കാനുള്ള തിയതി നീട്ടി. ജൂൺ 26 ആയിരുന്ന തിയതി ജൂലൈ 11 ലേക്കാണ് നീട്ടിയിരിക്കുന്നത്. ജൂലൈ 11 ആണ് ജോയിന്റ് ആപ്ലിക്കേഷൻ നൽകാനുള്ള അവസാന തിയതി.

ആർക്കെല്ലാം ഉയർന്ന പെൻഷന് അപേക്ഷ നൽകാം ?
അടിസ്ഥാന ശമ്പളം 15,000 ൽ കൂടുതലുള്ള കൃത്യമായി പെൻഷൻ നൽകുന്ന വ്യക്തിക്ക് ഉയർന്ന പെൻഷന് വേണ്ടി അപേക്ഷ സമർപ്പിക്കാം. ഒപ്പം 5,000 മുതൽ 6,500 എന്ന ഏറ്റവും ഉയർന്ന തുകയ്ക്ക് മുകളിൽ പെൻഷൻ വിഹിതം നൽകിയ വ്യക്തികൾക്കാണ് ഉയർന്ന പെൻഷന് അപേക്ഷിക്കാൻ സാധിക്കുക.

എന്തൊക്കെ രേഖകൾ കൈയിൽ കരുതണം ?
ജീവനക്കാരന്റെ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ അഥവാ യുഎഎൻ. റിട്ടയേർഡ് ജീവനക്കാർക്കാണെങ്കിൽ പെൻഷൻ പേയ്‌മെന്റ് ഓർഡർ അഥവാ പിപിഒ ആണ് നൽകേണ്ടത്. ആധാറുമായി ബന്ധിപ്പിക്കപ്പെട്ട മൊബൈൽ നമ്പർ, ആധാർ നമ്പർ, പേര്, ജനന തിയതി എന്നിവ നൽകണം.

എങ്ങനെ കൂടുതൽ പെൻഷൻ സ്വന്തമാക്കാം ?
ഇപിഎഫ്ഒയുടെ മെമ്പർ സേവാ പോർട്ടലിൽ ഇത് സംബന്ധിച്ച ഓൺലൈൻ ലിങ്ക് നൽകിയിട്ടുണ്ട്. https://unifiedportalmem.epfindia.gov.in/memberinterface/ ഈ ലിങ്ക് സന്ദർശിച്ചാൽ അതിൽ ‘പെൻഷൻ ഓൺ ഹയർ സാലറി’ എന്ന ടാബ് കാണും. ഇതിൽ ക്ലിക്ക് ചെയ്ത് പിന്നാലെ വരുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാം.

എങ്ങനെയാണ് ഉയർന്ന പെൻഷൻ തുക കണ്ടുപിടിക്കേണ്ടത് ?
പെൻഷനബിൾ സാലറിയും (റിട്ടയർമെന്റിന് 60 മാസം മുൻപ് മുതൽ ശരാശരി അടിസ്ഥാന ശമ്പളത്തിനൊപ്പം ഡിയർനസ് അലോവൻസ് കൂടി കൂട്ടുമ്പോൾ ലഭിക്കുന്ന തുക) പെൻഷണബിൾ സർവീസ് വർഷങ്ങളും ഗുണിച്ച ശേഷം 70 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന തുകയാണ് ഉയർന്ന പെൻഷൻ തുക. അതായത് ഏപ്രിൽ 1, 2000 ൽ ജോലിയിൽ പ്രവേശിച്ച വ്യക്തി മാർച്ച് 31 2030നാണ് വിരമിക്കുന്നതെന്ന് കരുതുക. ജോലിയിൽ പ്രവേശിച്ച സമയത്ത് പ്രതിമാസം 15,000 രൂപയായിരുന്ന ശമ്പളം പ്രതിവർഷം 8% എന്ന നിരക്കിൽ റിട്ടയർമെന്റ് കാലം വരെ ഉയർന്നുവെന്ന് കണക്കുകൂട്ടുക. പഴയ പദ്ധതി പ്രകാരം ഈ വ്യക്തിയുടെ പെൻഷൻ പ്രതിമാസം 4,864 ആണെങ്കിൽ പുതിയ പദ്ധതി പ്രകാരം ഇത് 57,169 ആയിരിക്കും.

നിങ്ങൾ പുതിയ പെൻഷൻ പദ്ധതിയിൽ പങ്കാളികളാണോ ?
ഉയർന്ന പെൻഷൻ പദ്ധതിക്ക് ദൂഷ്യവശങ്ങളും നല്ല വശങ്ങളുമുണ്ട്. ദൂഷ്യവശങ്ങളിലൊന്ന് നിങ്ങളുടെ ടേക്ക് ഹോം സാലറി അഥവാ മറ്റ് കട്ടിംഗുകളെല്ലാം കഴിഞ്ഞ് കൈയിൽ ലഭിക്കുന്ന തുക കുറയും എന്നതാണ്. 1.16% അധികം പണമാണ് ഉയർന്ന പെൻഷൻ സ്‌കീം തെരഞ്ഞെടുക്കുന്ന ജീവനക്കാരൻ അടയ്‌ക്കേണ്ടി വരുന്നത്. റിട്ടയർമെന്റ് കാലത്ത് ജീവിക്കാൻ ഉയർന്ന പ്രതിമാസ വരുമാനം ലഭിക്കുമെന്നതാണ് നല്ല വശം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വന്ധ്യത ചികിത്സ ഫലം കണ്ടില്ല ; എറണാകുളം ബ്രൗൺ ഹാൾ ഇൻറർനാഷ്ണൽ ഇന്ത്യ ഫെർട്ടിലിറ്റി...

0
കൊച്ചി: വന്ധ്യത ചികിത്സയ്ക്ക് എത്തിയ ദമ്പതികൾക്ക് കൃത്രിമ ബീജസങ്കലനം വഴി കുട്ടികളുണ്ടാകാൻ...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ അരുൺ കുമാർ

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി...

ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍ ; മകളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന്...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്...

ആരോഗ്യവകുപ്പിലെ അഴിമതികളെക്കുറിച്ചും കമ്മിഷന്‍ ഇടപാടുകളെക്കുറിച്ചും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയന്‍ തൊഴുത്തായി...