ന്യൂഡല്‍ഹി: 19 അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ദാവൂദിന്റെ സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
മുംബൈയിലെ ഡോംഗ്രിയില്‍ ജനിച്ച ദാവൂദ് ഇബ്രാഹീം കസ്‌കര്‍ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയാണ്. ഈ തീവ്രവാദി നിലവില്‍ കറാച്ചിയില്‍ ആണ് താമസം. 1993ല്‍ നടന്ന മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായ ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ നിരവധി തവണ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ ഇരുവരും കറാച്ചി മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലാണ്. 2003ല്‍ ദാവൂദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചത് ഇന്ത്യയും അമേരിക്കയുമാണ്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായ ദാവൂദിന്റെ തലക്ക് 25 മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.