കൊച്ചി : NCD നിക്ഷേപത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് പകല്‍കൊള്ള. 2025 ല്‍ നിക്ഷേപകരെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക ദുരന്തമെന്ന് സൂചന. കടപ്പത്രത്തിലൂടെ (NCD) വാങ്ങിയ പണം തിരികെ നല്‍കുവാന്‍ വീണ്ടും ഇരട്ടി തുകക്ക് കടപ്പത്രം ഇറക്കുകയാണ് കമ്പിനികള്‍. ജനങ്ങളുടെ കയ്യിലുള്ള പണം കയ്ക്കലാക്കുവാന്‍ കമ്പിനികള്‍ തമ്മില്‍ കടുത്ത മത്സരമാണ്. ഇത് ചെന്നെത്തുന്നത് വന്‍ സാമ്പത്തിക ദുരന്തത്തിലേക്കാണ്. 2025 ല്‍ ഒന്നിനുപിറകെ മറ്റൊന്നായി നിരവധി കമ്പിനികള്‍ അടച്ചുപൂട്ടാന്‍ സാധ്യതയുണ്ട്. ബോംബ് സ്പോടനം പോലെ കനത്ത ആഘാതമായിരിക്കും ഇത് കേരളത്തിലെ നിക്ഷേപകരില്‍ ഉണ്ടാക്കുക. മിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. NBFC കള്‍ സ്വര്‍ണ്ണപ്പണയത്തില്‍ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കഴിഞ്ഞ 6 മാസമായി സ്വര്‍ണ്ണപ്പണയം ഏതാണ്ട് നിലച്ച മട്ടാണ്. റിസര്‍വ് ബാങ്ക് നിയമങ്ങള്‍ പലതും കര്‍ശനമാക്കിക്കൊണ്ടിരിക്കുകയാണ്.
സമീപകാലത്ത് നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് നിക്ഷേപകരുടെ പണം തട്ടിയെടുത്തത്. കോടികള്‍ പരസ്യത്തിനു മുടക്കിയാണ് നിക്ഷേപകരെ കൊള്ളയടിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുമ്പോഴാണ് സാധാരണക്കാര്‍ വഞ്ചിക്കപ്പെടുന്നത്. തട്ടിപ്പിന് ഇരയായവരുടെ പരാതിപോലും പോലീസ് സ്വീകരിക്കുന്നില്ല. ജനങ്ങളെ കൊള്ളയടിച്ചു കിട്ടുന്ന തുകയില്‍നിന്നും കൃത്യമായ വിഹിതം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തട്ടിപ്പിന് ഇരയായവരുടെ ഒപ്പമല്ല, അവര്‍ ജനങ്ങളെ കൊള്ളയടിക്കുന്ന കമ്പിനി മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മുമ്പ് സ്ഥിര നിക്ഷേപങ്ങളുടെ പേരിലായിരുന്നു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ജനങ്ങളെ കൊള്ളയടിച്ചിരുന്നത്. ഉയര്‍ന്ന നിരക്കില്‍ പലിശ വാഗ്ദാനം ചെയ്യുകയും അവ എല്ലാ മാസവും കൃത്യമായി നല്കിയുമായിരുന്നു നിക്ഷേപകരുടെ വിശ്വാസം ആര്‍ജ്ജിച്ചത്. കണക്കില്ലാതെയുള്ള നിക്ഷേപങ്ങള്‍ പെട്ടിയില്‍ വീണാല്‍ പിന്നെ കമ്പിനി പൂട്ടുകയായിരുന്നു. കേരളത്തില്‍ ഇത്തരം നിരവധി സംഭവങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കും പണം ലഭിച്ചില്ല. സാമ്പത്തിക തട്ടിപ്പുകള്‍ ഒന്നിന് പിറകെ മറ്റൊന്നായി നടക്കുമ്പോഴും സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിയിരിക്കുകയാണ്.
ഇന്ന് കേരളത്തില്‍ വ്യാപകമായി നടക്കുന്നത് കടപ്പത്രത്തിന്റെ പേരിലുള്ള തട്ടിപ്പാണ്. ജനങ്ങളുടെ പണം കമ്പിനി മുതലാളിയുടെ കയ്യില്‍ എത്താനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗവും ഇതാണ്. NCD എന്ന് അറിയപ്പെടുന്ന നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍ മുഖേനയാണ് ഇന്ന് വ്യാപക തട്ടിപ്പ് നടക്കുന്നത്. സൂപ്പര്‍ സ്റ്റാറുകളും മെഗാസ്റ്റാറുകളും അഭിനയിക്കുന്ന പരസ്യങ്ങളുടെ പിന്‍ബലത്തിലാണ് ഇവര്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. മിക്ക കമ്പിനികളും തങ്ങളുടെ ബിസിനസ് വിപുലീകരണത്തിന് പണം കണ്ടെത്തുന്നത് കടപ്പത്രത്തിലൂടെയാണ്. സമീപകാലത്ത് നിരവധിപ്പേരാണ് ഇത്തരം തട്ടിപ്പിന് ഇരയായിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകളെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/>>> തുടരും ……
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].