പത്തനംതിട്ട : ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്റെ അകാല നിര്യാണത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെ കടന്ന് വന്ന് നിരവധി പേരാട്ടങ്ങൾ നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലേക്ക് ഉയർന്ന് ഊർജ്ജ്വസ്വലമായ പ്രവർത്തനം കാഴ്ച്ച വെച്ച ജനകീയനും പരിണിത പ്രജ്ഞനുമായ നേതാവായിരുന്നു എം.ജി കണ്ണൻ എന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു. ജില്ലയിലെ കോൺഗ്രസിന്റെ പ്രതീക്ഷയായിരുന്ന എം.ജി കണ്ണന്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ സമര തീഷ്ണമായ സംഘടനാ പ്രവർത്തനം കോൺഗ്രസ് പ്രവർത്തകർക്ക് പ്രചോദനവും മാതൃകയുമാണെന്ന് ഡി.സി.സി നേതാക്കൾ പറഞ്ഞു.
എം.ജി കണ്ണന്റെ മൃതദേഹം നാളെ (2025 തിങ്കളാഴ്ച്ച ) രാവിലെ 8 -മണിക്ക് പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രി മോർച്ചറിയിൽ നിന്നും ഡി.സി.സി ഏറ്റുവാങ്ങി വിലാപയാത്രയായി ചെങ്ങന്നൂർ, പന്തളം. കുരമ്പാല വഴി അടൂർ ഗാന്ധി സ്ക്വയറിൽ എത്തിക്കുന്നതും 10 – മണിക്ക് അവിടെ പൊതു ദർശനത്തിന് സൗകര്യം ഒരുക്കിയതിനു ശേഷം തട്ട, കൈപ്പട്ടൂർ, ഓമല്ലൂർ വഴി 11.30-ന് പത്തനംതിട്ട രാജീവ് ഭവനിൽ എത്തിച്ച് പൊതു ദർശനത്തിനും ഡി.സി.സി യുടെ ആദരാജ്ജലിക്കും ശേഷം ഉച്ചക്ക് 2- മണിയോടെ ചെന്നീർക്കരയിലെ മാത്തൂരിലുള്ള എം.ജി കണ്ണന്റെ മേലേടത്ത് വസതിയിൽ എത്തിക്കുന്നതും വൈകിട്ട് 5-മണിക്ക് സംസ്കാരം നടത്തുന്നതുമാണെന്ന് ഡി.സി.സി അറിയിച്ചു.
അന്തരിച്ച ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന് എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.സ വേണുഗോപാൽ, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, കെ.പി.സി സി രാഷ്ട്രീയ കാര്യസമിതി അംഗങ്ങളായ പ്രൊഫ. പി ജെ കുര്യൻ, ആന്റോ ആന്റണി എം.പി, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ, ഷാഫി പറമ്പിൽ എം.പി, ഡി.സി സി പ്രസിഡന്റ് പൊഫ. സതീഷ് കൊച്ചു പറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.ശിവദാസൻ നായർ, പി. മോഹൻ രാജ്, ബി
ജു ഉമ്മൻ, കെ.പി.സി.സി നയരൂപീകരണ സമിതി ചെയർമാൻ ജെ.എസ് അടൂർ, നേതാക്കളായ മാന്നാർ അബ്ദുൾ ലത്തീഫ്, എ.ഷംസുദ്ദീൻ, സൈമൺ അലക്സ്, വർഗീസ് മാമ്മൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, റിങ്കു ചെറിയാൻ, അനിഷ് വരിക്കണ്ണാമല, സാമുവൽ കിഴക്കുപുറം, എ സുരഷ്കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, സജി കൊട്ടക്കാട്, റോബിൻ പരുമല, ജേക്കബ് പി ചെറി റിയാൻ, സുനിൽ എസ്. ലാൽ, കോശി ജി. രഘുനാഥ് കോശി പി സഖറിയ 1, ഈപ്പൻ കുര്യൻ, എബി മേക്കരിങ്ങാട്ട്, സഖറിയാ വർഗീസ്, സിബി താഴത്തില്ലത്ത്, വിജയ് ഇന്ദുചൂഡൻ, അലൻ ജിയോ മൈക്കിൾ, റഞ്ചു തുമ്പമൺ വിവിധ രാഷ്ട്രീയ, മത സാമുദായിക നേതാക്കൾ എന്നിവർ പരുമല ആശുപത്രിയിൽ എത്തി എം.ജി കണ്ണന് ആദരാഞ്ജലികൾ അർപ്പിച്ചു.