പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസമ്മേളനം നാളെ (27- ബുധനാഴ്ച്ച ) രാവിലെ 9.30 -മണിക്ക് പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ ചേരുമെന്ന് ഡി.സി. സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ഡോ.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. വർക്കിംഗ് കമ്മിറ്റി അംഗമായതിനു ശേഷം ആദ്യമായി എത്തിച്ചേരുന്ന അദ്ദേഹത്തിന് നേതൃസമ്മേളനത്തിൽ സ്വീകരണവും നല്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.
ആനുകാലിക ദേശീയ, സംസ്ഥാന രാഷ്ട്രീയം വിലയിരുത്തുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യ. ഭരണത്തിനെതിരായ കെ.പി.സി സി സമര പരിപാടികളുടെ വിജയകമായ നടത്തിപ്പിനും ലീഡർ കെ.കരുണാകരൻ സ്മാരക ഫണ്ട് ശേഖരണ പരിപാടിയുടെ പൂർത്തീകരണം ഉൾപ്പെടെയുള്ള മറ്റ് സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനം കൈക്കൊളുന്നതിനുമായി ചേരുന്ന സമ്മേളനത്തിൽ കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, ഡി.സി.സി അംഗങ്ങൾ, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ,ത്രില പഞ്ചായത്ത്, മുനിസിപ്പൽ അദ്ധ്യക്ഷന്മാർ, പാർലമെന്ററി പാർട്ടി നേതാക്കൾ,സഹകരണ സംഘം പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കുമെന്ന് ഡി.സി.സി അറിയിച്ചു.