Wednesday, July 9, 2025 10:54 am

ഡി.സി.സി ഭാരവാഹി യോഗം നാളെ (ഫെബ്രുവരി 27 )

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെ അടിയന്തിര യോഗം നാളെ (ഫെബ്രുവരി 27- വ്യാഴാഴ്ച്ച) രാവിലെ 10.30-ന് പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട രാജീവ് ഭവനിൽ ചേരുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. വേതന വർദ്ധനവിനു വേണ്ടി ആശാവർക്കർമാർ സെക്രട്ടറിയേറ്റിനു മുമ്പിൽ നടത്തുന്ന അനിശ്ചിത കാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് 3- ന് ഡി.സി.സി നേതൃത്വത്തിൽ നടത്തുന്ന കളക്ട്രേറ്റ് ധർണ്ണ, വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന മഹാത്മാഗാന്ധി കുടുബ സംഗമങ്ങളുടെ വിജയകരമായ പൂർത്തീകരണം, തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ, മറ്റ് സംഘടനാ കാര്യങ്ങൾ എന്നിവയെക്കുറിച്ച്‌ ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ചേരുന്ന അടിയന്തിര നേതൃയോഗത്തിൽ ജില്ലയിൽ നിന്നുള്ളവരും ചുമതല വഹിക്കുന്നവരുമായ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് സി.ഡി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടർ

0
ഇടുക്കി : ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന്...

തകര്‍ന്ന് തരിപ്പണമായി പാമല-ആഞ്ഞിലിത്താനം റോഡ്‌

0
കുന്നന്താനം : തകര്‍ന്ന് തരിപ്പണമായി പാമല-ആഞ്ഞിലിത്താനം റോഡ്‌. പാമല...

പുൽവാമ ഭീകരാക്രണത്തിനുള്ള സ്ഫോടകവസ്തുക്കളെത്തിച്ചത് ഓൺലൈൻ വഴി – എഫ്എടിഎഫ് റിപ്പോർട്ട്

0
ന്യൂഡൽഹി: 2019 ലെ പുൽവാമ ഭീകരാക്രമണം, 2022 ൽ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ...

പുറമറ്റത്തെ പുതിയ വില്ലേജ് ഓഫീസ് കെട്ടിടം പൂര്‍ത്തിയായി

0
പുറമറ്റം : അവസാന മിനുക്കുപണികളും കഴിഞ്ഞ് ഉദ്ഘാടനദിവസം കാത്തിരിക്കുകയാണ് പുറമറ്റത്തെ...