സീതത്തോട് : കാർഷിക മേഖലയിലെ കോർപ്പറേറ്റുവൽക്കരണത്തിന്റെ ദരന്തഫലങ്ങളാണ് കർഷക ആത്മഹത്യയ്ക്ക് പിന്നിലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഏഴുകോൺ നാരായണൻ പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരെയും, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയും ഡി.സി. സി. പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന ജില്ലാ പദയാത്രയുടെ പതിമൂന്നാം ദിവസത്തെ പര്യടനം തണ്ണിത്തോട് ബ്ലോക്കിലെ സീതത്തോട് ജംഗഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അശാസ്ത്രീയമായി നടപ്പാക്കിയ ജി.എസ്.ടി.മുലം ചെറുകിട- ഇടത്തരം വ്യാപാരികളും വ്യവസായികളും അനുഭവിക്കുന്ന ദുരിതങ്ങൾ മോഡി സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റുതുലയ്ക്കൽ കേന്ദ്ര സർക്കാരിന്റെ ഹോബിയാണെന്ന് ഏഴുകോൺ നാരായണൻ ആരോപിച്ചു. സീതത്തോട് മണ്ഡലം പ്രസിഡന്റ് രാജു കലപ്പമണ്ണിൽ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പി.മോഹൻരാജ്, മാത്യു കുളത്തുങ്കൽ, അഡ്വ. എ. സുരേഷ് കുമാര്‍ , റിങ്കു ചെറിയാൻ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, റെജി പൂവത്തൂർ, റോബിൻ പീറ്റർ, അഹമ്മദ് ഷാ, റോയിച്ചൻ എഴിക്കകത്ത്, ബഷീർ വെള്ളത്തറയിൽ, അജയൻ പിള്ള, ജോയൽ മാത്യൂ തുടങ്ങിയവർ പ്രസംഗിച്ചു. തണ്ണിത്തോട്ടിൽ നടന്ന സമാപന സമ്മേളനം കെ.പി. സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ.പി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. തണ്ണിത്തോട് മണ്ഡലം പ്രസിഡന്റ് അജയൻ പിള്ള സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയ്ക്ക് മലയാലപ്പുഴ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ജില്ലാ പദയാത്ര മണ്ണാറാക്കുളഞ്ഞി , മൈലപ്രാ, കുമ്പഴ വഴി കുലശേഖര പേട്ടയിൽ വൈകിട്ട് ആറിന് സമാപിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറിസി.ആർ. മഹേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.