Saturday, July 5, 2025 7:34 am

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ അവഗണിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് സാഹചര്യംമൂലം വിദേശ രാജ്യങ്ങളില്‍നിന്നും തൊഴിലും വരുമാനവും നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ആവശ്യമായ പുരധിവാസ സഹായ പദ്ധതികള്‍ നടപ്പിലാക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ അവഗണിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മൂലം മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങളും മടങ്ങിയെത്തിയ പ്രവാസികളും ക്ലേശകരമായ സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ ലോക കേരള സഭ പോലെയുള്ള പരിപാടികള്‍ക്ക് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി അനീതിയാണെന്ന് സതീഷ് കൊച്ചുപറമ്പില്‍ ചൂണ്ടിക്കാട്ടി. വിമാനനിരക്ക് അടിക്കടി വര്‍ദ്ധിപ്പിച്ച് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലെ വിസാ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുവാനും ഇന്ത്യക്കാരുടെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുവാനും അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹിരിക്കുന്നതിന് അലംഭാവം കാട്ടുന്ന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കി. ഡി.സി.സി പ്രസിഡന്‍റായി ചുമതലയേറ്റ പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന് സമ്മേളനത്തില്‍ സ്വീകരണവും നല്‍കി. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് മാത്യു പാറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഐസക് തോമസ്, വര്‍ക്കിംഗ് പ്രസിഡന്‍റ് ആര്‍.അജയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, സംസ്ഥാന ഭാരവാഹികളായ കോശി ജോര്‍ജ്ജ്, ഷിബു റാന്നി, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ്.മിനിലാല്‍, ജില്ലാ ഭാരവാഹികളായ അബ്ദുള്‍ കലാം ആസാദ്, റെനീസ് മുഹമ്മദ്, സലിം പെരുനാട്, ജോസ് കൊടുന്തറ, ബാബുകുട്ടി ചെറുകോല്‍, ഷാനവാസ് പെരിങ്ങമല, അലക്സാണ്ടര്‍ വിളവിനാല്‍, ഓമന ജോണ്‍സണ്‍, റഷീദ് പത്തനംതിട്ട, ജോസ് നൈനാന്‍, സജാത് ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു

0
കാസർഗോഡ്: ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു....

മണിപ്പൂരിൽ വൻ ആയുധവേട്ട ; എ കെ 47 അടക്കം 203 തോക്കുകളും സ്ഫോടക...

0
ഇംഫാൽ: മണിപ്പൂരിൽ ഇന്നലെ നടത്തിയ വമ്പൻ റെയ്ഡിൽ എ കെ 47...

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജില്ലാകളക്ടര്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജില്ലാകളക്ടര്‍...

മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യ മന്ത്രി ഇന്ന് സന്ദർശനം നടത്തിയേക്കും

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ഇന്ന്...