പത്തനംതിട്ട : നാടിന് അന്നം തരുന്ന കര്‍ഷകരെ ചേര്‍ത്ത് പിടിച്ച് സഹായം ലഭ്യമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. അപ്പര്‍ കുട്ടനാട്ടിലെ നെല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, വന്യമൃഗ അക്രമണങ്ങളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, വിള ഇന്‍ഷുറന്‍സിലെ അപാകതകള്‍ പരിഹരിക്കുക, കാര്‍ഷിക സബ്സിഡികള്‍ പുന:സ്ഥാപിക്കുക, കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പുവരുത്തക തുടങ്ങിയ കര്‍ഷകര്‍ക്ക് അനുകൂലമായ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് പി.മോഹന്‍രാജ് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ അഡ്വ.എ.സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കെ.ജി അനിത, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സജി കെ സൈമണ്‍, പി.കെ ഇക്ബാല്‍, നഹാസ് പത്തനംതിട്ട, റനീസ് മുഹമ്മദ്, രമേശ് എം.ആര്‍, അഫ്സല്‍ ആനപ്പാറ, എ.ഫറൂക്ക്, സി.കെ അര്‍ജ്ജുന്‍, പ്രക്കാനം ഗോപാലകൃഷ്ണന്‍, അജിത് മണ്ണില്‍, അഷറഫ്.എ, അംബിക വേണു, സജിനി മോഹന്‍, ഷാനവാസ് പെരിങ്ങമല, ജോസ് കൊടുംന്തറ, ലൂയിസ് വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.