പത്തനംതിട്ട : സംസ്ഥാനത്തും, പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയിലും സഹകരണ മേഖലയെ തകര്‍ക്കുന് സഹകരണനയമാണ് സി.പി.എം നേത്യത്വത്തിലുള്ള ഗവണ്‍മെന്റും സഹകരണ വകുപ്പും നടത്തുന്നതെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലയിലെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അടൂര്‍ അര്‍ബന്‍ ബാങ്ക്, മൈലപ്രാ ബാങ്ക്, ചെങ്ങരൂര്‍ ബാങ്ക് സീതത്തോട് ബാങ്ക് തുടങ്ങി 20 ല്‍ അധികം സഹകരണ ബാങ്കുകളാണ് ഭരണസമിതികളുടെയും ഉദ്യോഗസ്ഥന്മാരുടേയും പണാപഹരണം മൂലം തകര്‍ന്നിരിക്കുന്നത്. സഹകരണ ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലയിലെ സഹകാരികളുടെ പ്രതിഷേധ കൂട്ടായ്മ സഹകരണസംഘം ജോയിന്റ് രജിസ്റ്റാര്‍ ഓഫീസ് മുമ്പാകെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.
ഇതിനെക്കുറിച്ചെല്ലാം സമഗ്രമായ അന്വേഷണം നടത്തുന്നതിന് ഒരു സ്വതന്ത്ര ഏജന്‍സിയെ നിയമിക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച ജില്ലാ ചെയര്‍മാന്‍ അഡ്വ.കെ.ജയവര്‍മ്മ ആവശ്യപ്പെട്ടു. യോഗത്തില്‍ പി മോഹന്‍രാജ്, എ.ഷംസുദ്ദീന്‍, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, മാത്യൂ കുളത്തിങ്കല്‍, തോപ്പില്‍ ഗോപകുമാര്‍, റ്റി.കെ സാജു, അഡ്വ.എ.സുരേഷ് കുമാര്‍, റോബിന്‍ പീറ്റര്‍, അഡ്വ.റെജി തോമസ്, സുരേഷ് കോശി, അഡ്വ.ലാലു ജോണ്‍, കാട്ടൂര്‍ അബ്ദുള്‍ സലാം, അബ്ദുള്‍ കലാം ആസാദ്, പഴകുളം ശിവദാസന്‍, ഷാജി പറയത്തുകാട്ടില്‍, സോഹന്‍ ലൂക്കോസ്, എസ്.വി പ്രസന്നകുമാര്‍, റെജി പണിക്കമുറി, അഡ്വ.സുനില്‍ എസ് ലാല്‍, അഡ്വ.വി.ആര്‍ സോജി എന്നിവര്‍ പ്രസംഗിച്ചു.