Tuesday, July 2, 2024 11:22 am

ജീവിച്ചിരുന്ന കാലത്ത് ഗാന്ധിജിയെ പരസ്യമായി എതിര്‍ത്ത കമ്മ്യൂണിസ്റ്റുകള്‍ ഇന്ന് ഗാന്ധി ഭക്തന്മാരായി മാറിയിരിക്കുന്നു ; ബാബു ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജന്മ ശതാബ്ദിയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 74-ാം വാര്‍ഷികവും ജനുവരി 30 ന്  ജില്ലയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.

ജില്ലയിലെ 79 മണ്ഡലങ്ങളിലും പദയാത്രകളും പൊതു സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മത മൗലികവാദ സംഘടനകളുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം പരസ്യമായ സഖ്യമുണ്ടാക്കി ത്രിതല പഞ്ചായത്തുകളില്‍ അധികാരത്തില്‍ വന്ന പശ്ചാത്തലത്തില്‍ ഗാന്ധിമാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കുന്ന ഇത്തരം രാഷ്ട്രീയ അധമ സംസ്കാരത്തിനെതിരെ കോണ്‍ഗ്രസ് നാളെ ജില്ലയില്‍ ശക്തമായ പ്രചരണം നടത്തും. അധികാരത്തില്‍ വരുന്നതിനുവേണ്ടി എന്ത് ഹീനമായ മാര്‍ഗ്ഗവും സി.പി.എം സ്വീകരിക്കും എന്നതിന് ജില്ലയില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. മത വിദ്വേഷം വളര്‍ത്തി വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കി സി.പി.എം നേടിയിരിക്കുന്നത് താല്‍ക്കാലിക വിജയം മാത്രമാണ്. ഇതിന് പത്തനംതിട്ട ജില്ല വലിയ വില കൊടുക്കേണ്ടിവരും. ഗാന്ധിജി ജീവിച്ചിരുന്ന കാലത്ത് ഗാന്ധിജിയെ പരസ്യമായി എതിര്‍ത്തിരുന്ന കമ്മ്യൂണിസ്റ്റുകള്‍ ഇന്ന് ഗാന്ധി ഭക്തന്മാരായി മാറിയിരിക്കുന്നു. രക്തസാക്ഷിത്വ ദിനത്തില്‍ അവരും ചില പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗാന്ധി നിന്ദ നടത്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പി യുടെ മറ്റൊരു പതിപ്പാണ് സി.പി.എമ്മും.

പത്തനംതിട്ട നഗരസഭയിലെ എസ്.ഡി.പി.ഐ ബന്ധത്തിനെതിരെ ഘടക കക്ഷിയായ സി.പി.ഐ പരസ്യ നിലപാട് സ്വീകരിക്കുകയും എല്‍.ഡി.എഫ് യോഗം ബഹിഷ്കരിക്കുകയും ചെയ്തു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ വന്നു സംസാരിച്ചിട്ടും സി.പി.ഐ നിലപാട് മാറ്റിയിട്ടില്ല. മത ന്യൂനപക്ഷങ്ങളില്‍ ഭീതിവളര്‍ത്തി കൂടെ നിര്‍ത്തുന്ന സി.പി.എം തന്ത്രം ജില്ലയില്‍ ഇനി നടക്കില്ല. ബൂത്തുകള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നടത്തുന്ന ഭവന സന്ദര്‍ശന പരിപാടിയില്‍ സി.പി.എം ന്‍റെ വര്‍ഗ്ഗീയ അജണ്ടകള്‍ തുറന്നുകാട്ടും. കേവലം മൂന്ന് അംഗങ്ങള്‍ മാത്രമുള്ള എസ്.ഡി.പി.ഐ ക്ക് എങ്ങനെയാണ് ഒരു സ്റ്റാന്‍റിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവി ലഭിച്ചതെന്ന് പകല്‍പോലെ വ്യക്തമാണ്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ നഗരസഭാ ചെയര്‍മാന്‍ എസ്.ഡി.പി.ഐ ബന്ധത്തെ ന്യായീകരിക്കുകയും ചെയ്തു.

മത മൗലീക വാദികള്‍ക്ക് സി.പി.എം ജില്ലയെ തീറെഴുതിക്കൊടുത്തിരിക്കുന്നു. കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ പിന്‍തുണയോടെയാണ് സി.പി.എം ഭരിക്കുന്നത്. ജില്ലയില്‍ എസ്.ഡി.പി.ഐ മത്സരിച്ച വാര്‍ഡുകളില്‍ സി.പി.എമ്മിന് വോട്ടുകള്‍ കുറവായിരുന്നു. സി.പി.എമ്മിന്റെ  പരമ്പരാഗത വോട്ടുകള്‍ എസ്.ഡി.പി.ഐ ക്ക് മറിച്ചുകൊടുത്തു. ഉദ്ദിഷ്ടകാര്യത്തിന് ഉപാകാര സ്മരണ എന്ന നിലയില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത സ്ഥലങ്ങളലില്‍ എസ്.ഡി.പി.ഐ തിരിച്ച് സി.പി.എമ്മിനെ സഹായിച്ചു. പത്തനംതിട്ട നഗരസഭാ ഉപാദ്ധ്യക്ഷ പദവി എസ്.ഡി.പി.ഐ യുടെ പിന്‍തുണയോടെ മത്സരിച്ച സ്ഥാനാര്‍ത്ഥിക്ക് നല്‍കി സി.പി.എം വാക്ക്പാലിച്ചു.

റാന്നി പഞ്ചായത്തില്‍ ഇടതുമുന്നണിയിലെ ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മില്‍ മുദ്രപത്രത്തില്‍ കരാറുണ്ടാക്കി. പ്രസിഡന്‍റുസ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും രാജി വെയ്ക്കാന്‍ സി.പി.എം ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ഘടക കക്ഷി നേതാവ് ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. സി.പി.എം രാഷ്ട്രീയ അധാര്‍മ്മീകതയുടെ പര്യായമായി ജില്ലയില്‍ മാറി.

വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ജാസിംകുട്ടി, അഡ്വ. വി.ആര്‍ സോജി എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കുള്ള അംഗീകാരമാണ് എന്റെ എംപി സ്ഥാനം’ – പി പി...

0
ഡൽഹി: തന്‍റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക്...

രാഹുൽ ഹിന്ദുസമൂഹത്തോട് മാപ്പ് പറയണം ; ബിജെപി നേതാവ് വി.മുരളീധരൻ

0
തിരുവനന്തപുരം: നന്ദിപ്രമേയ ചർച്ചയിലാണെന്നോ രാഷ്ട്രപതിക്കുള്ള നന്ദി രേഖപ്പെടുത്തുകയാണെന്നോ ഒരു പരാമർശവും നടത്താതെ...

ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുകയാണെന്ന് പ്രതിപക്ഷം സഭയില്‍ ; എല്ലാം നിയന്ത്രണവിധേയമെന്ന് മന്ത്രി

0
തിരുവനന്തപുരം: 2013, 2017 ലാണ് സംസ്ഥാനത്ത് ഡെങ്കി പനി കൂടിയതെന്ന് ആരോഗ്യമന്ത്രി...

സോളാർ ഉപഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് വിൽക്കുന്ന വൈദ്യുതനിരക്ക് വർധിപ്പിച്ചു

0
തിരുവനന്തപുരം: സോളാർ ഉപഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് റെഗുലേറ്ററി കമ്മീഷൻ...