പത്തനംതിട്ട : ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിലിന് ഡി.സി.സി ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കും. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എം.കെ പുരുഷോത്തമന്‍ അധ്യക്ഷത വഹിക്കും
സ്വീകരണ പരിപാടി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി , ജനറല്‍ സെക്രട്ടറി ബാബുജി ഈശോ , ഡി.സി.സി. വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് മലയാലപ്പുഴ വിശ്വംഭരന്‍ എതുടങ്ങി രാഷ്ട്രീയ പ്രമുഖര്‍ സംബന്ധിക്കും.