കൊല്ലം : കോൺഗ്രസിലെ ഗ്രൂപ്പുകളെ തള്ളി ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ രംഗത്തെത്തി. ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ വർത്തമാനം പറയുന്നത് ശരിയല്ല. നവോത്ഥാന ഡി.സി.സി പ്രസിഡൻ്റുമാർ എന്നതിനെക്കുറിച്ച് മാത്രം ചർച്ച ചെയ്തിട്ട് കാര്യമില്ല. ഒന്നര മാസത്തെ കൂടിയാലോചനകൾക്ക് ശേഷമാണ് ഡി.സി.സി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്നും ചന്ദ്രശേഖരൻ പറഞ്ഞു. കോൺഗ്രസിൻ്റെ വിവിധതലങ്ങളിൽ ദളിത്, വനിതാ പ്രാതിനിധ്യങ്ങളുണ്ടെന്നും ചന്ദ്രശേഖരൻ പറഞ്ഞു. പരസ്യ പ്രതികരണത്തിനെതിരെ പാർട്ടി സ്വീകരിച്ച സസ്പെൻഷൻ നടപടികളയേും ആർ ചന്ദ്രശേഖരൻ അനുകൂലിച്ചു. ശക്തമായ നടപടിയെടുത്തത് ഉചിതമായെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചു.
ഡിസിസി പുന:സംഘടന ; ഗ്രൂപ്പുകളെ തള്ളി ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ – അച്ചടക്ക നടപടി ഉചിതമായെന്നും ചന്ദ്രശേഖരൻ
RECENT NEWS
Advertisment