പത്തനംതിട്ട : പശ്ചിമ ബംഗാള്‍ ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ മമതാ ബാനര്‍ജിക്ക് പിന്തുണ നല്‍കണം ഡെമോക്രാറ്റിക് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സലിം പി മാത്യൂ ആവശ്യപ്പെട്ടു .
ഈ പോരാട്ടത്തില്‍ രാജ്യത്തെ പുരോഗമന മതേതര ശക്തികള്‍ ആര്‍ക്കൊപ്പം നിലകൊളളുന്നു എന്ന് ജനങ്ങള്‍ ഉറ്റു നോക്കുന്നു സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചത് നിരാശജനകമാണ്. മുഖ്യ ശത്രുവായ വിജെപിയെ തേല്‍പ്പിക്കുന്നതിനായി എല്ലാവരും ഒരുമിച്ചു നില്‍ക്കുകയാണ് വേണ്ടതെന്ന് കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചുരിക്ക് സലിം മാത്യൂ കത്തയച്ചുഡിസികെ യുടെ പത്തനംതിട്ട ഓഫീസിന്റെ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സുബിന്‍ തോമസ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി തോമസ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ ഷംസുദ്ദീന്‍ , ആര്‍എസ്പി സംസ്ഥാനസമിതി അംഗം തോമസ് ജോസഫ്, യുഡിഎഫ് ആറന്‍മുള നിയോജകമണ്ഡലം കണ്‍വീനര്‍ ജോണ്‍സന്‍ വളവിനാല്‍ , ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി മലയാലപ്പുഴ കോമളന്‍, ഡിസികെ സംസ്ഥാന ട്രഷറര്‍ സിബിതോമസ്, സംസ്ഥാന സെക്രട്ടറി പ്രദീപ്കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ വെള്ളൂര്‍ വിക്രമന്‍ , ജോര്‍ജ് കണാരയില്‍, ഡിഎംസികെ ജില്ലാ പ്രസിഡന്റ് മിനി ജേക്കബ്ബ്, സെക്രട്ടറി ബ്ലെസ്സി പീറ്റര്‍ ഡിവൈസികെ ജില്ലപ്രസിഡന്റ് കിരണ്‍ സാം , ജില്ലാ ജനറല്‍ സെക്രട്ടറി ബാബു വെമ്മേലില്‍, , കോന്നി നിയോജക മണ്‍ലം പ്രസിഡന്റ് ജേക്കബ്ബ് മടത്തിലേത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു