തൃശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്ത മൃതദേഹം കാണാതായ പ്രതീഷിന്റേതെന്ന് തിരിച്ചറിഞ്ഞ് സുഹൃത്ത്. പ്രതീഷിന് ഒരു ചെവിയുണ്ടായിരുന്നില്ല. ഇക്കാര്യം സുഹൃത്ത് പോലീസിനെ അറിയിക്കുകയായിരുന്നു. കണ്ടെടുത്ത മൃതദേഹത്തിനും ഒരു ചെവിയുണ്ടായിരുന്നില്ല. ഈ തെളിവ് ഉള്‍പ്പെടെയാണ് മൃതദേഹം പ്രതീഷിന്റേതാണെന്ന് സുഹൃത്ത് സ്ഥിരീകരിച്ചത്.
കുന്നംകുളം അഞ്ഞൂരില്‍ ആണ് തൂങ്ങിമരിച്ച ആളുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ജൂലൈ മാസത്തിലാണ് പ്രതീഷിനെ കാണാതാകുന്നത്. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമന്‍ കഴിഞ്ഞ മാസം 25നാണ് ആത്മഹത്യ ചെയ്തത്. ശിവരാമന്റെ മുറിയില്‍ നിന്ന് രക്തക്കറ പുരണ്ട കമ്പിപ്പാരയും പോലീസ് കണ്ടെടുത്തു. സംഭവത്തെ ചുറ്റിപ്പറ്റി ഇനിയുമേറെ ദുരുഹതകള്‍ ബാക്കിയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പോലീസ്.