പാലാ : മീനച്ചിലാറ്റിലൂടെ ഒഴുകി വന്ന മൃതദ്ദേഹം പാലാ പോലീസും ഫയർഫോഴ്സും ചേർന്ന് കരയ്ക്കെടുത്തുഇന്ന് വൈകീട്ട് 4.30ഓടെ മീനച്ചിലാറ്റിൽ ഭരണങ്ങാനം വിലങ്ങു പറ പാലത്തിന് സമീപത്തു കൂടി പുരുഷൻ്റെ മൃതദ്ദേഹം ഒഴുകി വരുന്നതായി പാലാ പോലീസിൽ വിവരം ലഭിച്ചു. ഉടൻ തന്നെ പാലാ സി. ഐ. കെ.പി. ടോംസൺ, എസ്. ഐ. അഭിലാഷ്, എ.എസ്. ഐ. സുദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും ഉടൻ പാലാ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ താഴേയ്ക്ക് ഒഴുകിയ മൃതദ്ദേഹം ഫയർഫോഴ്സ് കൂടി എത്തി തറപ്പേൽക്കടവ് പാലത്തിനടുത്തു നിന്ന് കയർ കെട്ടി കരയ്ക്കെടുക്കുകയായിരുന്നു. പാൻ്റും ഷർട്ടും ധരിച്ച് പുരുഷൻ്റെ ജഡം ഇതേ വരെ തിരിച്ചറിഞ്ഞിട്ടില്ല.
മീനച്ചിലാറ്റിലൂടെ ഒഴുകി വന്ന മൃതദ്ദേഹം പാലാ പോലീസും ഫയർഫോഴ്സും ചേർന്ന് കരയ്ക്കെടുത്തു
RECENT NEWS
Advertisment