തൊടുപുഴ : കൊച്ചി – ധനുഷ്കോടി എന്‍.എച്ച് 85 ല്‍ കൊച്ചി മുതല്‍ മൂന്നാര്‍ വരെ 910 കോടി രൂപയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി അവാര്‍ഡ് ആയതായി ഡീന്‍ കുര്യാക്കോസ് എം.പി. പദ്ധതിയില്‍ നേര്യമംഗലത്ത് പുതിയ ഒരു പാലം കൂടി അനുവദിക്കപ്പെട്ടിരിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികള്‍ ആണ് ഈ വഴിയിലൂടെ കടന്നുവരുന്നത്. കൊച്ചി മുതല്‍ മൂന്നാര്‍ വരെ 2 ലെയ്ന്‍ വിത്ത് പേവ്ഡ് ഷോള്‍ഡര്‍ സ്പെസിഫിക്കേഷനില്‍ 10 മീറ്റര്‍ വീതി ഉറപ്പാക്കും. പദ്ധതി പൂര്‍ത്തീകരണത്തിനായി രണ്ടര വര്‍ഷമാണ് കാലാവധി നല്‍കിയിട്ടുള്ളത്. 125 കി.മീ ദൂരം ദൈര്‍ഘ്യമുള്ള ഈ വികസനപദ്ധതിക്ക് 889 കോടി രൂപയ്ക്കായിരുന്നെങ്കിലും 2.3% കൂടിയ തുകയ്ക്കാണ് ടെണ്ടര്‍ അവാര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അംഗീകാരം കൂടി ഉടന്‍ തന്നെ ഉറപ്പാക്കി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും എം.പി വ്യക്തമാക്കി.
ഇടുക്കിയെ സംബന്ധിച്ചടത്തോളം ഇതൊരു ചരിത്രപരമായ വികസന നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 3.5 വര്‍ഷത്തിനുള്ളില്‍ വലിയ തോതില്‍ ഇടുക്കി പാര്‍ലമന്റ് മണ്ഡലത്തില്‍ വികസന മുന്നേറ്റം കാഴ്ച്ചവെയ്ക്കാന്‍ സാധിച്ചുവെന്നും എം. പി അഭിപ്രായപ്പെട്ടു. എന്‍.എച്ച് 85 പുതിയ ഗ്രീന്‍ഫീല്‍ഡ് അലൈന്‍മെന്‍റില്‍ ഭാരത് മാല പദ്ധതിയില്‍ പ്രഖ്യാപിച്ചിട്ടുള്ളതും 3എ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കപ്പെട്ടിട്ടുള്ളതുമാണ്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിന്റെ അതിര്‍ത്തിയായ മുവാറ്റുപുഴയിലെ പെരുവുംമൂഴി പാലം മുതല്‍ കോതമംഗലം കടന്ന് അടിമാലി, മൂന്നാര്‍ വഴി ബോഡിമെട്ട് വരെ കേരളത്തില്‍ ഈ ദേശീയ പാത കടന്നുപോകുന്നതില്‍ 80% ശതമാനവും ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലൂടെയാണ്.
എന്‍.എച്ച് 85 ഗ്രീന്‍ഫീല്‍ഡ് അലൈന്‍മെന്‍റില്‍ റോഡ് വികസനം ആരംഭിക്കുന്നതിന് മുന്‍പേ നിലവിലെ എന്‍.എച്ച് 85 റോഡിന്‍റെ വികസനം അനിവാര്യമാണെന്നും അത് ഭാരത് മാല പദ്ധതിക്ക് മുമ്പേ പൂര്‍ത്തീകരിക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ മുമ്പാകെയും കഴിഞ്ഞ പാര്‍ലമെന്റിന്‍റെ ശീതകാല സെഷനിലും ആവശ്യപ്പെട്ടിരുന്നതായും എം. പി പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]