Friday, July 4, 2025 8:07 pm

കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ നയങ്ങളും സാധാരണക്കാര്‍ക്ക് എതിരാണെന്ന് ഡീന്‍ കുര്യാക്കോസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ നയങ്ങളും സാധാരണക്കാര്‍ക്ക് എതിരാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി പാര്‍ലമെന്റില്‍ പറഞ്ഞു. നിലവിലുള്ള ബഡ്ജറ്റ് പ്രഖ്യാപനങ്ങളെല്ലാം മുന്‍ വാഗ്ദാനങ്ങള്‍ മറന്നുകൊണ്ടാണ്. 5 വര്‍ഷം കൊണ്ട് കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം വരുത്തുമെന്ന് പറഞ്ഞത് ഈ സര്‍ക്കാര്‍ മറന്നിരിക്കുകയാണ്. കര്‍ഷകര്‍ക്ക് ആശ്വാസകരമായി യാതൊരു നടപടികളുമില്ലെന്ന് ഡീന്‍ വിമര്‍ശിച്ചു.

വാണിജ്യ ഉല്‍പ്പന്നങ്ങളായ റബ്ബര്‍, ഏലം, കുരുമുളക് എന്നിവയെ കാര്‍ഷിക ഉല്‍പ്പന്നങ്ങളായി പ്രഖ്യാപിക്കണം. എങ്കില്‍ മാത്രമെ കര്‍ഷകര്‍ക്ക് അനുകൂലമായ പദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ. മിനിമം സപ്പോര്‍ട്ട് പ്രൈസ് എംഎസ്പി പ്രഖ്യാപിക്കുവാന്‍ തക്കവണ്ണം സിഎസിപി ലിസ്റ്റില്‍ നാണ്യവിളകള്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏലത്തിന് 1500 രൂപയും റബ്ബറിന് 250 രൂപയും താങ്ങുവില പ്രഖ്യാപിക്കണം. ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. കാലിത്തീറ്റ വാങ്ങുന്നതിന് സബ്സിഡി അനുവദിക്കണം. തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ പണം അനുവദിക്കാത്തത് പ്രതിഷേധകരമാണ്. കേരളത്തില്‍ നിന്നും വലിയ തുക വേതനത്തിന്റെ കാര്യത്തില്‍ ഇപ്പോഴും കൊടുത്തു തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിന് വ്യത്യാസമുണ്ടാകണം. 1997 ല്‍ പ്രഖ്യാപിച്ച അങ്കമാലി – ശബരി പാത എല്ലാ തടസ്സങ്ങളും നീക്കി പദ്ധതി പുനസ്ഥാപിക്കാന്‍ തയ്യാറാകണം. പദ്ധതി പ്രദേശത്തെ ആളുകളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന തരത്തില്‍ പദ്ധതിക്കായി വകയിരുത്തിയതിനു ശേഷം സ്ഥലമേറ്റെടുപ്പ് നടത്തുന്നില്ല. ഈ അവസ്ഥക്ക് വ്യത്യാസമുണ്ടാകണം.

1994 മുതല്‍ തുടക്കം കുറിച്ച മുവാറ്റുപുഴ – കോതമംഗലം ബൈപ്പാസ് പദ്ധതി നടപ്പിലാക്കാന്‍ തയ്യാറാകണം. എന്‍എച്ച്‌എഐ ആവശ്യപ്പെട്ടിരിക്കുന്നത് പകുതി തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം എന്നാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ പദ്ധതി നടപ്പിലാക്കണം. തോട്ടം തൊഴിലാളികള്‍ക്കായി പ്രത്യേക പക്കേജ് പ്രഖ്യാപിക്കണം. ആസ്സാമിലും ബംഗാളിലും പാക്കേജ് നടപ്പാക്കിയതു പോലെ ഇടുക്കിയില്‍ തോട്ടം മേഖല വലിയ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ കേരളത്തിലെ തോട്ടം തൊഴിലാളികളുടെ ദയനീയ സ്ഥിതി പരിഗണിച്ച്‌ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം എന്നും ലോക്സഭയില്‍ ആവശ്യപ്പെട്ടു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. പഴയ...

പെരുന്തേനരുവിയിൽ പമ്പ നദിയ്ക്ക് കുറുകെ ഗ്ലാസ് ബ്രിഡ്ജ് വരുന്നു

0
റാന്നി: പെരുന്തേനരുവി ടൂറിസം പദ്ധതിക്ക് പുതിയ മാനം നൽകുന്ന ഗ്ലാസ് ബ്രിഡ്ജിനുള്ള...

പഴക്കം ചെന്ന ബലക്ഷയമുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു മാറ്റണമെന്ന് തൃശ്ശൂര്‍ മേയര്‍

0
തൃശ്ശൂര്‍: പഴക്കം ചെന്ന ബലക്ഷയമുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു മാറ്റണമെന്ന്...

വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ യു ജെനീഷ് കുമാർ

0
പത്തനംതിട്ട : വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ...