തൃശൂര്‍ : പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എരുമപ്പെട്ടി വരവൂര്‍ തളിയില്‍ അയല്‍വാസിയായ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സിലിരിക്കെയാണ് യുവാവ് മരിച്ചത്. 44-കാരനായ മനോജാണ് മരിച്ചത്. അയല്‍വാസിയായ ഗോകുലാണ് തീ കൊളുത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന മനോജിന്‍റെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് ഗോകുല്‍ തീ വെയ്‌ക്കുകയായിരുന്നു. കുപ്പിയില്‍ പെട്രോള്‍ നിറച്ചാണ് കൃത്യം നടത്തിയത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
RECENT NEWS
Advertisment