കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് 18 കാരി മരിച്ചു. ഡി എം ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സാംപിളുകള്‍
പരിശോധനയ്ക്കയച്ചു. ചെര്‍ക്കള സ്വദേശിനി ഫായിസയാണ് ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ശ്വാസതടസത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് ഫായിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അസുഖത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അസുഖത്തെ തുടര്‍ന്ന് 18 കാരി മരിച്ചു ; സാംപിളുകള്‍ പരിശോധനയ്ക്കയച്ചു
RECENT NEWS
Advertisment